ശുഭദാനാം പ്രാബല്യേ ശുഭപൗഷ്കല്യം പുനസ്തു ദോഷകൃതാം
വൈബല്യേ ദോഷാണാം
പൗഷകല്യം വദതി തദ്വദഭിയുക്തഃ
ശുഭഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ക്ക് പ്രാബല്യമുണ്ടെങ്കില്‍ അവരെകൊണ്ട് വിചാരിക്കേണ്ട ഫലങ്ങള്‍ക്ക് പരിപൂര്‍ണ്ണത പറയണം. അതുപോലെ ദോഷഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ ബലഹീനന്മാരായാല്‍ അവരെക്കൊണ്ട് പറയാവുന്ന ദോഷഫലങ്ങള്‍ പ്രബലങ്ങളെന്നും പറയണം.