സൗരീകരണക്രിയ
ഇതുവരെ നടത്തിയതെല്ലാം സാവനവര്‍ഷാടിസ്ഥാനത്തിലുള്ള ക്രിയകളാണ്. നാം സാധാരണ കണക്കാക്കിവരുന്നത് സൗരസംവത്സരത്തെയാണല്ലോ. അതിനാല്‍ ഇവിടെ ക്രിയചെയ്തുവെച്ച ദശാസംവത്സരാദിയെ സൗരസംവത്സരമാക്കിമാറ്റാന്‍ സൗരീകരണക്രിയ നടത്തേണ്ടതുണ്ട്. അത് ഇവിടെ വിവരിക്കാം.
ഹരണക്രിയകളെല്ലാം കഴിഞ്ഞിരിക്കുന്ന സൂര്യാദിഗ്രഹങ്ങളുടെ ദശവച്ച് അതിലെ സംവത്സരത്തെ 12 ല്‍ പെരുക്കി മാസത്തില്‍ കൂട്ടി അതിനെ 30 ല്‍ പെരുക്കി ദിവസത്തില്‍ കൂട്ടിയാല്‍ സംവത്സരവും, മാസവും ദിവസങ്ങളുമായി മാറി. അപ്പോള്‍ ദാശാസംവത്സരവും, മാസവും, ദിവസവും, നാഴികയുമായി പരിണമിച്ചു നില്‍ക്കുന്നു. ഇതിനെ 576 കൊണ്ട് പെരുക്കിയശേഷം 210389 കൊണ്ട് ഹരിക്കണം. ഈ ഹരണഫലം സൗരസംവത്സരമാകുന്നു. ശിഷ്ടത്തെ 12 ല്‍ പെരുക്കി 210389 കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം മാസവും, അതില്‍ ശേഷിക്കുന്നതിനെ 30 ല്‍ പെരുക്കി 210389 കൊണ്ട് ഹരിച്ച ഫലം ദിവസവും, ശിഷ്ടത്തെ 60 ല്‍ പെറുക്കി 210389 കൊണ്ട് ഹരിച്ച ഫലം നാഴികയുമാകുന്നു. ഈ വിധം എല്ലാ ഗ്രഹങ്ങളുടെയും, ലഗ്നത്തിന്‍റെയും ദശകളെ സൗരീകാരണം ചെയ്യേണ്ടതാകുന്നു. ഈ ദശകള്‍ എട്ടും കൂടി കൂട്ടിയാല്‍ കിട്ടുന്ന കാലമാണ് ജാതകന്‍റെ ആയുഷ്കാലം.
അപഹാരക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
അപഹാരക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.