"സര്‍പ്പഃ സീരിതേ" എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്ക്കുന്നുവെന്ന് വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്തിയാകുന്നു. സര്‍വ്വശക്തിയായ അനന്തമായ ശക്തിയാണത്. എല്ലായിടത്തും നിറഞ്ഞ് ശക്തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്ക്കുന്നതാണ് അനന്തന്‍.
ഗോളങ്ങളുടെ അനോന്യമുള്ള ആകര്‍ഷണശക്തി, പ്രകൃതിയുടെ ശക്തി, മനുഷ്യന്‍റെ ശക്തി, ശബ്ദശക്തി, ഊര്‍ജ്ജ ശക്തി, വായു ശക്തി, ഈശ്വരനില ശക്തി, ദേവ ബിംബങ്ങളില്‍ നിന്നുള്ള ശക്തി ഈ മഹാശക്തികളെല്ലാം തരംഗമാലകളായാണ് പ്രവഹിക്കുന്നത്. ദേവബിംബത്തിലെ ശക്തിതരംഗം അനുഗ്രഹകലകളായി ഭക്തനിലേയ്ക്ക് എത്തുന്നത് ഇഴയുന്ന സര്‍പ്പത്തെപ്പോലെയാകുന്നു.
പ്രപഞ്ചത്തില്‍ അലമാലകളെപ്പോലെ ശക്തിതരംഗങ്ങള്‍ അലയിളകിമറിയുന്നു. ആകാശഗോളങ്ങളേയും പ്രകൃതിയെ ആകെയും മനുഷ്യരെ ആകെയും സമസ്ത ജീവജാലങ്ങളേയും നേരിട്ട് ദര്‍ശിയ്ക്കുവാന്‍ ആകാത്ത ശക്തിതരംഗങ്ങളാല്‍ അന്യോന്യം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ചിതറി വീഴുന്നവിധം പ്രപഞ്ചശക്തിയായ തരംഗമാലകളില്‍ തങ്ങി ആകാശഗോളങ്ങളോടൊപ്പം ഭൂഗോളവും നിലകൊള്ളുന്നു. ശക്തിതരംഗങ്ങളുടെ എണ്ണവും ബലവും ഒരുകാലത്തും നിര്‍ണ്ണയിക്കുവാനാകുന്നതല്ല.
ദേവന്മാരിലെല്ലാം നാഗബന്ധം കാണുന്നുണ്ട്. അത് ദേവനോടുള്ള പ്രപഞ്ചശക്തി ബന്ധത്തെ സൂചിപ്പിയ്ക്കുന്നതാണ്. ആയിരമായിരം പത്തികള്‍ വിരിച്ചു നില്‍ക്കുന്ന നാഗത്തെപ്പോലെ ഇളകിപുളഞ്ഞ് മറിയുന്ന പ്രപഞ്ചമഹാശക്തിയില്‍ തങ്ങിനില്‍ക്കുന്നു ആകാശഗോളങ്ങളും നക്ഷത്രജാലകങ്ങളും. അവയെ പ്രപഞ്ചത്തിലെ അപാരമായ ശക്തിബന്ധത്താല്‍ അന്ന്യോന്ന്യം ആകര്‍ഷിച്ചുനിര്‍ത്തിയിരിക്കുന്നു. തരംഗമാലകളുടെ ശിരസ്സില്‍ തങ്ങി ആകര്‍ഷണത്തില്‍പ്പെട്ട് ഭൂഗോളവും നിലകൊള്ളുകയാണ്. സങ്കല്പാതീതമായ ആകര്‍ഷണശക്തികൊണ്ട് ഈ പ്രപഞ്ചം നിത്യമായിതീരുന്നു. ഇളകിമറിയുന്ന ശക്തി തരംഗങ്ങളില്ലെങ്കില്‍ ബ്രഹ്മാണ്ഡം ഉണ്ടാകുന്നതല്ല, നിലനില്‍ക്കുകയുമില്ല. ഭാരതത്തിലെ ഋഷിമാര്‍ മുന്‍കൂട്ടി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു.
ഈ ശക്തി വിശേഷത്തെ മനുഷ്യര്‍ ദേവനായി ആരാധിയ്ക്കുന്നു. നാഗരൂപത്തില്‍ ദേവാലയങ്ങളുടെ അതിര്‍ത്തിയ്ക്ക് പുറത്ത് കാവും നാഗദേവനും ഒക്കെയുണ്ട്. പഴയ തറവാടുകളിലും പ്രകൃതിയ്ക്കിണങ്ങിയ കാവുകളും കുളങ്ങളും ഉണ്ടായിരുന്നു. കേരളത്തനിമയും മണ്ണിന്‍റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പത്താന്‍പ്പാട്ടു സര്‍പ്പംതുള്ളലും ഇന്ന് പഴംകഥകള്‍. അപൂര്‍വ്വമായി മാത്രം ഏതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പാരമ്പര്യം തുടിയ്ക്കുന്നുണ്ടാകാം. പ്രകൃതിയുടെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. അത് സൗന്ദര്യമാകുന്നു.
ഭാവനകളിലൂടെയും സങ്കല്പങ്ങളിലൂടെയും വിശ്വാസത്തിന്‍റെ മണം പുരട്ടിയ ഈശ്വരസങ്കല്പങ്ങള്‍ കേരളത്തിനും ഭാരതത്തിനും അഴകൊഴുക്കിയിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികന്മാരായ ഗുരുക്കന്മാര്‍ മണ്ണിനെ മാത്രമല്ല പ്രകൃതിയേയും സ്നേഹിച്ചു. ആരാധിച്ചു, ഈശ്വരനായി കണ്ടു.