ഇന്നും വീടുപണിയുന്നവര്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു ചൊല്ലാണ് അഗ്നികോണില്‍ അടുക്കള പണിയരുതെന്നത്. അങ്ങനെ ചെയ്‌താല്‍ വീടിന് തീപിടുത്തമുണ്ടാകുമെന്നാണ് വിശ്വാസം.
എന്തായാലും അങ്ങനെ തീപിടുത്തമുണ്ടായില്ലെങ്കിലും തീ പിടിക്കാനുള്ള സാദ്ധ്യത തള്ളികളയാനാകില്ല തന്നെ.
അഷ്ടദിക്കുകള്‍ എന്നാണല്ലോ പൊതുവെ വിശേഷണവും വിശ്വാസവും. അത്തരത്തിലുള്ള എട്ടു ദിക്കുകള്‍ക്കും കാവല്‍ക്കാരായി ഓരോ ദേവതകളുണ്ടെന്നാണ് സങ്കല്‍പ്പം. അങ്ങനെ തെക്കുകിഴക്കേ ദിക്കായ അഗ്നികോണിന്‍റെ അധിപനായി കണക്കാക്കുന്നത് അഗ്നിദേവനെയാണ്.
അഗ്നികോണില്‍ അടുക്കള പണിതാല്‍, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റു മൂലം അഗ്നികോണില്‍ പണിയുന്ന അടുക്കളയില്‍ നിന്നും തീപ്പൊരി നിറഞ്ഞ പുക വീടിന്‍റെ നേര്‍ക്കുയര്‍ന്നുപൊങ്ങാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതിനാല്‍ ഓലകൊണ്ട് മേഞ്ഞിരിക്കുന്ന വീടുകള്‍ ഇതില്‍പ്പെട്ട് തീ പിടിക്കാനുള്ള സാധ്യത കൂടുതല്‍ തന്നെ.
ഇപ്പോഴത്തെ വീടുകളൊക്കെ കോണ്‍ക്രീറ്റാണെന്നും വിറകല്ല ഗ്യാസാണെന്നും പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. പാചകഗ്യാസായാലും അതിനു ചോര്‍ച്ച സംഭവിക്കുകയാണെങ്കില്‍ അഗ്നികോണിലെ അടുക്കളയില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റടിച്ചാല്‍ തീ പിടിക്കുക തന്നെ ചെയ്യും.
അതുകൊണ്ടാണ് അഗ്നികോണില്‍ അടുക്കള പണിതാല്‍ തീപിടുത്തമുണ്ടാകുമെന്ന് പറയുനത്. മാത്രമല്ല, അടുക്കള പണിയുന്നത് വീടിന്‍റെ കിഴക്കോ, വടക്ക് കിഴക്കോ മൂലയിലോ ആയിരിക്കണമെന്നും വാസ്തുശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നു.