ചിന്ത്യം ചംക്രമണം ലഗ്നാച്ഛയനം ഹി ചതുര്‍ത്ഥതഃ
സപ്തമേനോപവേശശ്ച ചിന്ത്യാ ദശമതഃ സ്ഥിതിഃ
സാരം :-
ലഗ്നത്തില്‍ നിന്ന് ചംക്രമണവും ചതുര്‍ത്ഥത്തില്‍ നിന്ന് ശയനവും സപ്തമം കൊണ്ട് ഉപവേശവും ചിന്ത്യമാകുന്നു.
ദശമം കൊണ്ട് സ്ഥിതിയും ചിന്ത്യയാകുന്നു. സഞ്ചാരം ലഗ്നം കൊണ്ട് ശയനം നാലാം ഭാവം കൊണ്ടും ഉപവേശം (ഇരിപ്പ്). ഏഴാം ഭാവം കൊണ്ട് സ്ഥിതി (നില്‍പ് ). പത്താം ഭാവം കൊണ്ടും വിചാരിക്കേണ്ടതാണ്.