ഭാവേഷ്വഷ് േടഷു വര്‍ഗ്ഗോത്തമനിജരിപുപേഷ്വാസ്ഥിതോ യോഗ്രഹോƒസൗ
പൂര്‍ണ്ണം മദ്ധ്യം തദാല്പം ദിശതി ശുഭഫലം സ്വോദിതം പൃച്ഛകാനാം
ഭാവേഷ്വിഷ് േടതരേഷപ്യശുഭമപി തഥാ പുഷ്ടമദ്ധ്യാല്പരൂപം
വൈരിസ്വീയാംശവര്‍ഗ്ഗോത്തമഗത ഉദിതം ദ്രവ്യനാശാമയാദ്യം - ഇതി ച.
സാരം :-
ഇഷ്ടഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം ഇഷ്ടഫലങ്ങളെയാണല്ലോ ദാനം ചെയ്യുന്നത്. ആ ഇഷ്ടഗ്രഹം വര്‍ഗോത്തമാശംകത്തില്‍ നില്‍ക്കുകയാണെങ്കില്‍ ആ ഇഷ്ടബലം പരിപൂര്‍ണ്ണമായി സിദ്ധിക്കുമെന്നും തന്റെ നവാംശകത്തിലാണെങ്കില്‍ ഇഷ്ടഫലം മദ്ധ്യമായി സിദ്ധിക്കുമെന്നും ശത്രുനവാംശകത്തിലാണെങ്കില്‍ ഇഷ്ടഫലം അല്പമായി സിദ്ധിക്കുമെന്നും പറയണം. അനിഷ്ടഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം അനിഷ്ടഫലങ്ങളെ ദാനം ചെയ്യുന്നവനാണല്ലോ. എന്നാല്‍ ആ ഗ്രഹം വര്‍ഗോത്തമനവാംശകത്തില്‍ നില്‍ക്കുകയാണെങ്കില്‍ ആ അനിഷ്ടഫലങ്ങള്‍ അല്പമായും സ്വനവാംശകത്തില്‍ നില്‍ക്കയാണെങ്കില്‍ അനിഷ്ടഫലങ്ങള്‍ മദ്ധ്യമായും, ശത്രുനാവാംശകത്തിലാണെങ്കില്‍ അനിഷ്ടഫലങ്ങള്‍ പൂര്‍ണ്ണമായും പറയേണ്ടതാണ്.