യേന ഗ്രഹേണ യാല്‍ പ്രോക്തമശുഭം വാ ശുഭം ഫലം
ബലീ ചേത്സശുഭം പൂര്‍ണ്ണമശുഭം ദുര്‍ബലോ യദി - ഇതി.
ഏതൊരു ഗ്രഹത്തെകൊണ്ട് ശുഭഫലം പൂര്‍ണ്ണമായി പറയേണ്ടതായി വരുന്നുവോ ആ ഗ്രഹത്തിന് ബലമുണ്ടെങ്കില്‍ ശുഭഫലത്തിന് പൂര്‍ണ്ണത പറയണം. ബലമില്ലെങ്കില്‍ ആ ശുഭഗ്രഹത്തിനു അല്പത്വമേ പറയാവു. ഇതു പാപന്മാര്‍ക്കും ശുഭന്മാര്‍ക്കും സാമാന്യേന ഒന്നുപോലെ വിചാരിക്കാവുന്നതാണ്. ശുഭനായാലും പാപനായാലും ബലവാനായ ഗ്രഹം ഇഷ്ടത്തെയും ദുര്‍ബലനായ ഗ്രഹം അനിഷ്ടത്തെയും ചെയ്യുന്നു.