ലഗ്നരാശിഃ സ്വയം പ്രഷ്ടാ തല്‍സംബന്ധിധനാദയഃ
ദ്വിതീയാദ്യന്യഭാവാസ്തല്‍ പുഷ്ടിഹാനീ ശുഭാശുഭൈഃ
ലഗ്നരാശികൊണ്ട് മാത്രം പ്രഷ്ടാവിന്റെ ശരീരങ്ങളായ ഗുണദോഷങ്ങള്‍ ചിന്തിക്കണം. ധനം മുതലായ പ്രഷ്ടാവിനെ സംബന്ധിച്ച മറ്റു പദാര്‍ത്ഥങ്ങള്‍ രണ്ടാം ഭാവം മുതലായ മറ്റു ഭാവങ്ങളെ കൊണ്ട് ചിന്തിക്കണം. ധനം മുതലായ പ്രഷ്ടാവിനെ സംബന്ധിച്ച മറ്റു പദാര്‍ത്ഥങ്ങള്‍ രണ്ടാംഭാവം മുതലായ മറ്റു ഭാവങ്ങളെകൊണ്ട് ചിന്തിച്ചുകൊള്ളണം. ഈ ഭാവങ്ങളില്‍ ശുഭന്മാരുടെ സംബന്ധമുണ്ടെങ്കില്‍ ആ ഭാവത്തിന്റെ ആ ഭാവത്തിന്റെ ഫലത്തിന് പുഷ്ടിയും അശുഭസംബന്ധമുണ്ടായാല്‍ ഹാനിയും പറഞ്ഞുകൊള്ളണം. "
ലഗ്നരാശിഃ സ്വയംപ്രഷ്ട " എന്നുള്ള ഭാഗം കൊണ്ട് എല്ലാ ഭാവങ്ങളിലും വച്ച് ലഗ്നത്തിനുപ്രാമാണ്യം കല്പിച്ചിരിക്കുന്നു. പ്രഷ്ടാവ് മുഴുക്കെ ലഗ്നരാശി ആണെന്ന് ഗ്രഹിക്കണം.