ഭാവാധീശേ ച ഭാവേ സതി ബലരഹിതേ ച ഗ്രഹേ കാരകാഖ്യേ
പാപാന്തസ്േഥ ച പാപൈരരിഭിരപി സമേതേക്ഷിതേനാന്യഖേടൈഃ
പാപൈസ്തല്‍ബന്ധുമൃത്യുവ്യയഭവനഗതൈസ്തത്രികോണസ്ഥിതൈര്‍വാ
വാച്യാഭാവസ്യഹാനിഃ സ്ഫുടമിഹഭവതി ദ്വിത്രിസംവാദഭാവാല്‍.
സാരം :-
ഭാവാധിപന്‍, ഭാവം, കാരകഗ്രഹം ഇവയ്ക്കു ബലമില്ലാതെ വരിക. ഇവര്‍ പാപഗ്രഹങ്ങളുടെ മദ്ധ്യേവരിക, പാപന്മാരുടെ യോഗദൃഷ്ടികള്‍ ഇവര്‍ക്കുണ്ടാകുക. അതുപോലെ ശത്രുഗ്രഹങ്ങളുടെ ദൃഷ്ടിയോഗങ്ങള്‍ വരിക, നാല്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലും അഞ്ചിലും ഒന്‍പതിലും പാപന്മാര്‍ വരിക, ഇങ്ങിനെ വന്നാല്‍ ഭാവനാശം പറയണം. എന്നാല്‍ ശുഭഗ്രഹങ്ങളുടെ യോഗം ദൃഷ്ടി, ത്രികോണം മുതലായ ബന്ധങ്ങള്‍ ഉണ്ടായിരിക്കരുത്. ശുഭഗ്രഹബന്ധം മേല്‍പറഞ്ഞ യോഗങ്ങള്‍ പൂര്‍ണ്ണമായി അനുഭവത്തില്‍ വരുന്നതല്ല.. മേല്‍പറഞ്ഞ ദോഷങ്ങളില്‍ രണ്ടുമൂന്നിന്റെ സംബന്ധമുണ്ടായാല്‍ സംശയംകൂടാതെ ഭാവനാശത്തെ പറയാവുന്നതാണ്.