കലികാലത്ത് ഈശ്വരനാമജപമാണ് ആവശ്യം. നാരദീയഭക്തിയെ സ്വീകരിയ്ക്കുക. എപ്പോഴും നാമജപത്തോടെ ലോകമാകെ സഞ്ചരിച്ച മഹര്‍ഷീശ്വരനാണ് നാരദമുനികള്‍. കൃതയുഗത്തില്‍ ധ്യാനമായിരുന്നു പ്രധാനം. ആദ്യത്തെ യുഗമാണിത്. അടുത്തത് ത്രേതായുഗം. അന്ന് യാഗാദികളാല്‍ ഈശ്വരാനുഗ്രഹം സിദ്ധിച്ചു. ദ്വാപരയുഗത്തില്‍ പൂജാദികര്‍മ്മങ്ങളിലായിരുന്നു ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ളത്. ദ്വാപരയുഗാന്ത്യത്തില്‍ കലിയുഗത്തിനുതൊട്ടുമുമ്പ് ഭഗവാന്‍ അപ്രത്യക്ഷനായി.
കലിയുഗത്തിലെ ഈശ്വരനിഷേധംമൂലം ഭഗവത് അനുഗ്രഹം ലഭിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതാണ്. ആവശ്യക്കാര്‍ ഭക്തിസാന്ദ്രമായി നിഷ്കളങ്കതയോടെ ഭഗവാനെ അഭയം തേടണം. ഭഗവത് നാമങ്ങള്‍ സദാ നാവിന്‍ തുമ്പിലുണ്ടാകണം. അങ്ങനെ വിളിച്ച് വിളിച്ച് ഈശ്വരനെ കൂടെ നിര്‍ത്തുകയും വേണം.