യദ്യല്ലഗ്നാദിഭിഃ ചിന്ത്യം തത്തല്‍ സ്വാമിസമാഗമേ
അഭ്യന്തരം ഭവേല്‍ സര്‍വ്വം വിജ്ഞേയം ബാഹ്യമന്യഥാ
ലഗ്നം മുതലായ ഓരോ ഭാവങ്ങള്‍ക്ക് അതാതു ഭാവങ്ങളുടെ അധിപന്മാരോട് യോഗമുണ്ടായാല്‍ ആഭ്യന്തരമായ ഭാവത്തെയും, ഭാവാധിപന്മാരോട് യോഗമില്ലാതെ പോയാല്‍ ബാഹ്യഭാവത്തെയും വിചാരിച്ചുകൊള്ളണം.
രണ്ടാംഭാവത്തിന്റെ ചിന്തയില്‍ ആ ഭാവത്തിനു നാശലക്ഷണം കണ്ടാല്‍ ഭാവാധിപയോഗമുണ്ടെങ്കില്‍ ധനനാശമാണെന്നും ഭാവാധിപ യോഗമില്ലെങ്കില്‍ ഭരണീയ ജനനാശമാണെന്നും അറിയണം.
മേല്പറഞ്ഞ ശ്ലോകത്തില്‍ സമാഗമം എന്നുള്ള ഭാഗത്തിന് യോഗമെന്നും ദൃഷ്ടിയെന്നും ഉള്ള അര്‍ത്ഥത്തെ ഗ്രഹിക്കാമെന്നും ഉപദേശമുണ്ട്.