വീടിന്‍റെ സൗകര്യമനുസരിച്ച് പൂജാമുറി എവിടെയെങ്കിലുമൊക്കെ ഒരുക്കുന്നതാണ് പലരുടെയും പതിവ്. ആധുനിക കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മുകള്‍ നിലയിലേയ്ക്കുള്ള പടിക്കെട്ടിന്‍റെ അടിയില്‍ പൂജാവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പൂജാമുറി കന്നിരാശിയില്‍ ആയാല്‍ കൂടുതല്‍ ഉത്തമമത്രേ! പക്ഷേ, നിര്യതികോണും ഈശ്വാനകോണും പൂജാമുറിയ്ക്ക് നല്ലതാണെന്നും ഒരു അഭിപ്രായമുണ്ട്.
എന്തായാലും ഉചിതമായ സ്ഥലത്ത് ആചാരന്മാരുടെ നിര്‍ദ്ദേശവും ഉപദേശവും സ്വീകരിച്ചുവേണം പൂജാമുറി ഒരുക്കാന്‍, ഇഷ്ടമുള്ള ദേവനെയോ ദേവതയേയോ പൂജാമുറിയില്‍ സങ്കല്‍പ്പിക്കാമെങ്കിലും ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും അഷ്ടമംഗല വസ്തുക്കളും ആവണപ്പലകയും ഒപ്പം ദേവീ - ദേവ ചിത്രങ്ങളും പുണ്യഗ്രന്ഥങ്ങളുമൊക്കെ കരുതാറുണ്ട്.
മനസ്സിന് ശാന്തി ലഭിയ്ക്കുവാനും ഈശ്വരപ്രീതിക്കുമായി പൂജാമുറി ദിവസവും വൃത്തിയാക്കണം. രണ്ടു സന്ധ്യകള്‍ക്ക് മുമ്പായാല്‍ അത്രയും നന്ന്. എന്നിട്ട് മണമുള്ള പൂക്കളും മറ്റു സുഗന്ധവസ്തുക്കളും കൊണ്ടലങ്കരിക്കണം. പ്ലാസ്റ്റിക് കടലാസ് പൂക്കളും തോരണങ്ങളും ഒഴിവാക്കണം. ഇങ്ങനെ ചെയ്‌താല്‍ ഗുണത്തേക്കാള്‍ ഉപരി ആത്മീയമായും ഭൗതികമായും ദോഷമെന്നര്‍ത്ഥം.
പൂജാമുറിയ്ക്കുള്ളില്‍ കത്തിക്കാനായി കരുതിയിരിക്കുന്ന നിലവിളക്ക് ദിവസവും കഴുകിത്തുടച്ച് വൃത്തിയാക്കണം. എന്നിട്ട് പുതിയ എണ്ണയും പുതിയ തിരിയുമിട്ട് വേണം കത്തിക്കേണ്ടത്. വിളക്ക് കത്തിക്കുമ്പോഴും കത്തിച്ച വിളക്ക് കാണുമ്പോഴും പ്രത്യേകം മന്ത്രങ്ങള്‍ ചൊല്ലണം.
"ചിത്പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വ്വജ്ഞാ
ജ്ഞാപയ സ്വാഹ "
എന്നാണ് വിളക്ക് കത്തിക്കുമ്പോള്‍ ചൊല്ലേണ്ടതെങ്കില്‍ വിളക്ക് കാണുമ്പോഴാകട്ടെ ഇങ്ങനെ ചൊല്ലണം.
" ശുഭം ഭവതു കല്യാണം
ആയുരാരോഗ്യവര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായാ
സന്ധ്യാദീപം നമോ നമഃ "
ഇതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍ ആയി കരുതുന്നവരുടെ എണ്ണം ദിവസവും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇതിന്‍റെ ശാസ്ത്രീയമായ ഗുണവും മന്ത്രത്തിന്‍റെ ശക്തിയും പാശ്ചാത്യര്‍ പോലും ഇതിനകം അംഗീകരിച്ചുകഴിഞ്ഞുവെന്നത് കുറച്ചെങ്കിലും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.