ദൃഷ്ടിബാധായോഗമുണ്ടായാല്‍ ആ ബാധ രന്തുകാമന്‍, ഹന്തുകാമന്‍, ഭോക്തുകാമന്‍ ഇവരില്‍ ആരാണെന്ന് അറിയേണ്ടതാണല്ലോ

ലഗ്നേശബന്ധുര്‍യോദി ബാധകേശോ
രന്തും നിഹന്തും യദി തസ്യ ശത്രുഃ
ഭോക്തും സമശ്ചേദ് ഗ്രഹപീഡനം സ്യാ-
ദേവം ത്രിധാ ദൈവവിദോ വദന്തി.

സാരം :-

ദൃഷ്ടിബാധായോഗമുണ്ടായാല്‍ ആ ബാധ രന്തുകാമന്‍, ഹന്തുകാമന്‍, ഭോക്തുകാമന്‍ ഇവരില്‍ ആരാണെന്ന് അറിയേണ്ടതാണല്ലോ. 

ബാധകാധിപന്‍ ലഗ്നാധിപന്‍റെ ബന്ധുവാണെങ്കില്‍ ആ ബാധ രന്തുകാമനാണെന്നും,

ബാധകാധിപന്‍ ലഗ്നാധിപന്‍റെ ശത്രുവായാല്‍ ഹന്തുകാമനാണെന്നും,

ബാധകാധിപന്‍ ലഗ്നാധിപന്‍റെ സമനാണെങ്കില്‍ ഭോക്തുകാമനാണെന്നും പറയണം.

ബന്ധുശത്രുത്വാദി "ശത്രൂമന്ദസിതൗ സമശ്ശശിസുതൗ" ഇത്യാദിയായ ഹോരാപദ്യങ്ങളെക്കൊണ്ടും മറ്റും ഗ്രാഹ്യമാകുന്നു.  രന്തുകാമന്‍ മുതലായവരെ ചിന്തിച്ചറിയുന്നതിനു വേറെയും ചില അഭിപ്രായങ്ങളുണ്ട്. അതിനെ താഴെ കാണിക്കുന്നു.

******************************************

അന്യേ തു ലഗ്നേശ്വരദൃഷ്ടയുക്തേ
രന്തും നിഹന്തും മൃതിഷഷ്ഠപാഭ്യാം
ബാധാധിപേƒന്യൈരിഹ ഭോക്തുമേവം
ഗ്രാഹ്യോ വിരോധേ സതി പൂര്‍വ്വപക്ഷഃ


സാരം :-

ലഗ്നാധിപന് ബാധകാധിപന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഉപദ്രവിക്കുന്ന ബാധ രന്തുകാമനെന്നു പറയണം.

ബാധകാധിപന് ആറാം ഭാവത്തിന്‍റെയും എട്ടാം ഭാവത്തിന്‍റെയും യോഗമോ ദൃഷ്ടിയോ ഉണ്ടായാല്‍ ഉപദ്രവിക്കുന്ന ബാധ ഹന്തുകാമനാണെന്നു പറയണം.

ലഗ്നാധിപനും ഷഷ്ഠാഷ്ടമാധിപന്മാരും (6, 8 ഭാവാധിപന്മാര്‍) ഒഴികെ മറ്റുള്ളവരുടെ ദൃഷ്ടി യോഗങ്ങളുണ്ടായിരുന്നാല്‍ ഭോക്തുകാമനാണെന്നും പറയണം. 

ഇങ്ങിനെയാണ് ചിലരുടെ പക്ഷം. ആദ്യം പറഞ്ഞതും ഇപ്പോള്‍ പറഞ്ഞതും തമ്മില്‍ പരസ്പരവിരുദ്ധങ്ങളായി വന്നാല്‍ ആദ്യം പറഞ്ഞവയെ "ലഗ്നേശബന്ധുര്യദി" ഇത്യാദി പദ്യംകൊണ്ട് പറഞ്ഞവയെത്തന്നെയാണ് സ്വീകരിക്കേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.