ഹോരാനാഥയുതേ ഭൌമേ ലഗ്നകേന്ദ്രഗതേƒഥവാ
രിപുനാഥേ വിലഗ്നസ്ഥേ ചാഭിചാര ഉദീര്യതാം.
സാരം :-
ചൊവ്വാ ലഗ്നാധിപനോട് ചേര്‍ന്ന് നില്‍ക്കുകയോ ലഗ്നകേന്ദ്രത്തില്‍ വരികയോ ആറാം ഭാവാധിപന്‍ ലഗ്നത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ ആഭിചാരമുണ്ടെന്നു പറയണം.
***************************************************
ശത്രുസ്ഥാനാധിപേ ലഗ്നേ കര്‍മ്മണ്യസ്തംഗതേƒഥവാ
ലഗ്നേ ഭൌമയുതേ ദൃഷ്ടേ വാഭിചാര ഉദീര്യതാം
സാരം :-
ആറാം ഭാവാധിപന്‍ ലഗ്നത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നില്‍ക്കണം. അപ്പോള്‍ ചൊവ്വ ലഗ്നത്തില്‍ നില്‍ക്കുകയോ ലഗ്നത്തെ നോക്കുകയോ ചെയ്താലും ആഭിചാരദോഷമുണ്ടെന്നു പറയണം.
******************************************************
സുഖഭാവഗതേ കേതൗ കര്‍മ്മലഗ്നഗതേƒഥവാ
ലഗ്നേ ഭൌമയുതേ ദൃഷ്ടേ വാഭിചാര ഉദീര്യതാം.
സാരം :-
കേതു ലഗ്നത്തിലോ നാലാം ഭാവത്തിലോ പത്താം ഭാവത്തിലോ നില്‍ക്കുമ്പോള്‍ ലഗ്നത്തിലേക്ക് ചൊവ്വയുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആഭിചാരമുണ്ടെന്നു പറയണം.
**********************************************************
സുഖഭാവഗതേ കേതൗ കര്‍മ്മലഗ്നഗതേƒഥവാ
കേന്ദ്രേ മാന്ദിസമായുക്തേ രോഗഃ ക്ഷുദ്രാഭി ചാരജഃ ഇതി
സാരം :-
കേതു ലഗ്നത്തിലോ നാലാം ഭാവത്തിലോ പത്താം ഭാവത്തിലോ നില്‍ക്കുകയും അപ്പോള്‍ ഗുളികന്‍ കേന്ദ്രത്തില്‍ വരികയും ചെയ്‌താല്‍ രോഗത്തിന്‍റെ കാരണം ശത്രുകൃതമായ ക്ഷുദ്രാഭിചാരമാണെന്ന് പറയണം.