മിത്രേ പുത്രേ സപ്തമേ വാഷ്ടമേ വാ
മാന്ദൗ വാഹൌ തിഷ്ഠതി ക് ഷ്വേളഭുക്തിഃ
തത്രസ്ഥേ ചാരീശ്വരേƒരിപ്രയുക്താ
വിജ്ഞാതവ്യാ സാ ന ചേദ് ദൈവയോഗാല്‍
സാരം :-
ഗുളികനോ രാഹുവോ ഒരാള്‍ നാല് അഞ്ച് ഏഴ് എട്ട് ഈ ഭാവങ്ങളില്‍ ഏതെങ്കിലും ഒരു ഭാവത്തില്‍ നിന്നാല്‍ വിഷഭക്ഷണം സംഭവിച്ചിട്ടുണ്ടെന്നും, അത് രോഗഹേതുവായി തീര്‍ന്നിട്ടുണ്ടെന്നും പറയണം. മേല്‍പറഞ്ഞ ഭാവങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറാംഭാവാധിപന്‍റെ സ്ഥിതികൂടി ഉണ്ടെങ്കില്‍ ശത്രുക്കള്‍ മനഃപൂര്‍വ്വം വിഷം കൊടുത്തതാണെന്നും പറയണം. ആറാം ഭാവാധിപനും ഗുളികനും കൂടി മേല്‍പറഞ്ഞ ഭാവങ്ങളില്‍ ഒന്നില്‍ നില്‍ക്കുന്നെങ്കില്‍ മാത്രമേ കൈവിഷത്തെ പറയാവു എന്നും പക്ഷമുണ്ട്.