ക്രൂരദൃക് തരുണമൂര്‍ത്തിരുദാരഃ
പൈത്തികസ്സുചപലഃ കൃശമധ്യഃ
ശ്ലിഷ്ടവാക് സതതഹാസ്യരുചിര്‍ജ്ഞഃ
പിത്തമാരുതകഫപ്രകൃതിശ്ച
ചൊവ്വ (കുജന്‍) ഉഗ്രമായി നോക്കുന്നവും, യൌവ്വനയുക്തശരീരനും, ദാനശീലനും, പിത്തപ്രകൃതിയും, അപ്പപ്പോള്‍ ഓരോവിധം മാറിമാറിത്തോന്നുന്നവനും, വണ്ണംകുറഞ്ഞ അരക്കെട്ടോടുകൂടിയവനും ആകുന്നു. ഉഗ്രദൃഷ്ടിയാകയാല്‍ ഹിംസാപ്രിയത്വവും, യൌവനയുക്തശരീരനാകയാല്‍ ദേഹസൗന്ദര്യവും ദാനശീലനാകയാല്‍ കീര്‍ത്തിപ്രിയത്വവും പിത്തപ്രകൃതിയാകയാല്‍ വിശപ്പിന്‍റെയും ദാഹത്തിന്‍റെയും ആധിക്യവും കുജനുണ്ടെന്ന് സൂചിപ്പിക്കുന്നു.
ബുധന്‍ വ്യംഗ്യാര്‍ത്ഥപ്രധാനമായും നാനാര്‍ത്ഥബഹുളമായും സംസാരിയ്ക്കുന്നവനും, അന്യന്മാരെ അനുകരിച്ചു സംസാരിയ്ക്കുന്നതില്‍ സാമര്‍ത്ഥ്യമുള്ളവനും, എല്ലായ്പോഴും ഹാസ്യപ്രിയനും ത്രിദോഷപ്രധാനമായ ശരീരപ്രകൃതിയോടുകൂടിയവനുമാകുന്നു.