ഷഷ്ഠേശജാതിം ദ്വിഷതോƒഭിദധ്യാല്‍
കര്‍മ്മേശജാതിം ഖലു കര്‍മ്മകര്‍ത്തുഃ
ഹേതുഞ്ച ഷഷ്ഠേശസമാശ്രിതര്‍ക്ഷ -
നാഥാനുരൂപം തമിഹാഭിധാസ്യേ
സാരം :-
ആറാം ഭാവാധിപനായ ഗ്രഹത്തിന് ഉചിതമായ ജാതിയില്‍പെട്ട ആളാണ് ശത്രുവെന്നും പത്താം ഭാവാധിപനായ ഗ്രഹത്തിന്‍റെ ജാതിയില്‍പെട്ട ആളാണ് ആഭിചാര കര്‍ത്താവെന്നും പറയണം.
ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിയുടെ അധിപന് അനുരൂപമായ ദ്രവ്യത്തെ ആസ്പദമാക്കിയാണ് ഈ ശത്രുത പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പറയണം. ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിനാഥന്മാരായ സൂര്യാദികളെക്കൊണ്ട് ഇന്നിന്ന പദാര്‍ത്ഥങ്ങളെ വിചാരിക്കണമെന്നു തന്നെ പറയുന്നു. അതാതു ഗ്രഹങ്ങളുടെ കാരകത്വമനുസരിച്ച് ചിന്തിച്ചു ദൈവജ്ഞന്‍മാര്‍ ബുദ്ധിമുട്ടണമെന്നില്ല എന്ന് സാരം.
**************************************
ഷഷ്ഠേശോ യദി ഭൌമവേശ്മനി ബുധൈര്‍ഹേതും മഹീത്യുച്യതേ
ബൌധേ കാഞ്ചനമാര്യഭേ പണഫലാന്യച്ഛസ്യ രൂപ്യം തഥാ
വാസോ ധാന്യചതുഷ്പദാശ്ച ശനിഭേ ചണ്ഡാലദാസായുധം
ചാന്ദ്രേ ഭാജനമംബു വാര്‍ക്കഭവനേ താമ്രം ച മൂലംഫലം
സാരം :-
ആറാം ഭാവാധിപന്‍ നില്‍ക്കുന്നതു ചൊവ്വാക്ഷേത്രത്തിലാണെങ്കില്‍ ഭൂമി നിമിത്തമാണ് ആഭിചാരം ചെയ്യാന്‍ ഇടയായതെന്നു പറയണം.
ആറാം ഭാവാധിപന്‍ ബുധന്‍റെ രാശിയില്‍ നിന്നാല്‍ ആഭിചാരകാരണം സ്വര്‍ണ്ണധനമാണെന്ന് പറയണം.
ആറാം ഭാവാധിപന്‍ വ്യാഴത്തിന്‍റെ ക്ഷേത്രത്തില്‍ നിന്നാല്‍ ആഭിചാരകാരണം പണമോ ഫലങ്ങളോ ആണെന്ന് പറയണം.
ആറാം ഭാവാധിപന്‍ ശുക്രന്‍റെ രാശികളിലാണെങ്കില്‍ ആഭിചാരകാരണം വെള്ളി, വസ്ത്രം, ധാന്യം, നാല്ക്കാലികള്‍ ഈവക പദാര്‍ത്ഥങ്ങളാണെന്നും പറയണം.
ആറാം ഭാവാധിപന്‍ ശനിക്ഷേത്രത്തിലായാല്‍ ആഭിചാരകാരണം അടിയാളായ ചണ്ഡാലന്മാര്‍, ദാസന്മാര്‍, എന്നിവയാണെന്ന് പറയണം.
ആറാം ഭാവാധിപന്‍ ചന്ദ്രക്ഷേത്രത്തില്‍ നിന്നാല്‍ ആഭിചാരകാരണം പാത്രമോ വെള്ളമോ എന്നിവ മൂലമാണെന്ന് പറയണം.
ആറാം ഭാവാധിപന്‍ ആദിത്യക്ഷേത്രത്തില്‍ നിന്നാല്‍ ചെമ്പ്, പാത്രം, മൂലദ്രവ്യങ്ങള്‍ ഫലപദാര്‍ത്ഥങ്ങള്‍ ഈ വക വസ്തുക്കള്‍ നിമിത്തമായും ആഭിചാരം ചെയ്തിട്ടുണ്ടെന്നും പറയണം.
മേല്‍പറഞ്ഞ വസ്തുക്കളെ സംബന്ധിച്ച് ശത്രുക്കളുമായി മത്സരാദികളുണ്ടായി അതിനാല്‍ ശത്രുക്കളുടെ വിജയത്തിനു വേണ്ടിയും മറ്റും ആഭിചാരാദികള്‍ പ്രവര്‍ത്തിച്ചിരിക്കണം എന്ന് ഗ്രാഹ്യമാകുന്നു.
******************************************
ലഗ്നാദികേഷു ഭാവേഷു യത്രാസ്തേ ബാധകാധിപഃ
ഭാവമേനം നിമിത്തീകൃത്യാഭിചാരം വിനിര്‍ദ്ദിശേല്‍
സാരം :-
ബാധകാധിപന്‍ ലഗ്നം മുതലായ ഏതൊരു ഭാവത്തിലാണോ നില്‍ക്കുന്നത് ഈ ഭാവം കാരണമായിട്ടാണ് ആഭിചാരമുണ്ടായതെന്നു പറയണം.
ബാധകാധിപന്‍ രണ്ടാം ഭാവത്തില്‍ നിന്നാല്‍ ധനം കാരണമായും മൂന്നാം ഭാവത്തില്‍ നിന്നാല്‍ സഹോദരാദികള്‍ കാരണമായും ആഭിചാരമുണ്ടായതെന്നു ഇങ്ങിനെ മറ്റുഭാവങ്ങളെക്കൊണ്ടും ചിന്തിച്ചുകൊള്ളണം.
*********************************************
ധാത്വാദിഭഖേടാനാമുദയേനാരാതിബാധകേശാഭ്യാം
ആശ്രിതഭാഭ്യാമഥവാ ധാത്വാദ്യാ ഹേതവശ്ചിന്ത്യാഃ - ഇതി ച
ലഗ്നം, ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍, ആറാം ഭാവാധിപന്‍, ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, ബാധകാധിപന്‍, ബാധകാധിപന്‍ നില്‍ക്കുന്ന രാശി, ഇവകളെക്കൊണ്ടും ധാതുമൂലം, ജീവന്‍ ഈ പദാര്‍ത്ഥങ്ങളില്‍ ഏതിനെ ആസ്പദമാക്കിയാണ് ആഭിചാരം ചെയ്തിട്ടുള്ളതെന്നു ചിന്തിച്ചു പറയണം.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഭിന്നരൂപങ്ങളായി വന്നാല്‍ അവയുടെ ബലാധിക്യം നോക്കി പറഞ്ഞുകൊള്ളണം.