മേഷസ്യ ധാത്വാകരരത്നഭൂമിഃ
കുല്യാപ്രദേശോ ഭുജഗാലയശ്ച
പൂര്‍വ്വപ്രദേശോ വൃഷഭസ്യ പശ്ചാല്‍
കൃഷീവലക്ക്ഷേത്ര സുരമ്യഭൂമിഃ
സാരം :-
മേടം രാശി ബാധാസ്ഥാനമായാല്‍ സ്വര്‍ണ്ണം മുതലായ ധാതുദ്രവ്യങ്ങള്‍ വിളയുന്ന പ്രദേശത്തേയും കൈത്തോടുകള്‍ സര്‍പ്പക്കാവ് ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.
ഇടവം രാശി ബാധകസ്ഥാനമായാല്‍ മേടം രാശിക്ക് പറഞ്ഞിട്ടുള്ള പ്രദേശവും കൃഷിക്കുപയുക്തമായ സ്ഥലവും നെല്‍കൃഷിസ്ഥലവും മനോഹരങ്ങളായ പ്രദേശങ്ങള്‍ ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.
ബാധോപദ്രവമുണ്ടെങ്കില്‍ ബാധാരാശിക്ക് പറഞ്ഞിട്ടുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് ഗ്രാഹ്യമാണല്ലോ.
***************************
ഉദ്യാന ദേവാലയ നൃത്തഭൂമീര്‍
യമസ്യ രമ്യം പ്രവദന്തി തജ്ഞാഃ
ദേവാംഗനാവാസതടാകരമ്യം
ജലാന്തികം കര്‍ക്കടകസ്യ രാശേഃ
സാരം :-
മിഥുനം രാശി ബാധകസ്ഥാനമായാല്‍ പുഷ്പവനം ദേവാലയം നൃത്തസ്ഥലം മനസ്സിന് സന്തോഷകരമായ പ്രദേശം ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.
കര്‍ക്കിടകം രാശി ബാധകസ്ഥാനമായാല്‍ ദേവസ്ത്രീകള്‍ ചേര്‍ന്ന് വിനോദിക്കുന്നതിന് ഉചിതങ്ങളായ തടാകങ്ങളുടെയും മറ്റും തീരപ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.
****************************
സ്ഥാനം മൃഗേന്ദ്രസ്യ തു തുംഗദേശോ
ഗോക്ഷേത്രദേവദ്വിജവാസഭൂമിഃ
ദേവാലയാശ്വദീപമന്ദിരാബ്ധി
ക്ഷേത്രേഷു വാസോ വനിതാഗൃഹസ്യ.
സാരം :-
ചിങ്ങം രാശി ബാധകസ്ഥാനമായാല്‍ ഉയര്‍ന്നപ്രദേശം, ക്ഷേത്രം പശുക്കളും ബ്രാഹ്മണരും ദേവന്മാരും നിവസിക്കുന്ന സ്ഥലം ഇങ്ങനെയുള്ള പ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
കന്നി രാശി ബാധകസ്ഥാനമായാല്‍ ദേവാലയം കുതിരപന്തി സമുദ്രതീരം കൃഷിഭൂമി ഇങ്ങിനെയുള്ള പ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
*********************************
ജൂകസ്യ വീഥ്യാപണകാനനേഷു
കീടസ്യ വല്മീകതടാകയോശ്ച
ആരാമസേനാഗൃഹയുദ്ധഭൂമി-
സാലേഷു വാസോ നവമസ്യ രാശേഃ
സാരം :-
തുലാം രാശി ബാധകസ്ഥാനമായാല്‍ തെരുവുകള്‍ കച്ചവടസ്ഥലങ്ങള്‍ കാടുകള്‍ എന്നീ സ്ഥലങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
വൃശ്ചികം രാശി ബാധകസ്ഥാനമായാല്‍ പുറ്റുള്ള സ്ഥലം കുളം ചിറ മുതലായ ജലാശയങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
ധനു രാശി ബാധകസ്ഥാനമായാല്‍ പൂങ്കാവ് സൈന്യങ്ങള്‍ വസിക്കുന്ന സ്ഥലം യുദ്ധഭൂമി മതില്‍ക്കെട്ട് ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
************************************
നദീമുഖാരണ്യനിഷാദവാസേ-
ഷ്വേണസ്യ രാശേര്‍ഘടഭസ്യ തദ്വല്‍
ശുഭ്രാംബുപൂര്‍ണ്ണാമരമന്ദിരേഷു
ഝഷസ്യ വാസഃ കഥിതോ മുനീന്ദ്രൈഃ
സാരം :-
മകരം രാശി ബാധകസ്ഥാനമായാല്‍ നദികളും മറ്റും ചെന്ന് സമുദ്രത്തില്‍ ചേരുന്ന സംഗമസ്ഥാനം ആരണ്യം (കാട്ടു പ്രദേശം) കാട്ടാളന്മാര്‍ പാര്‍ക്കുന്ന സ്ഥലം മുതലായ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
കുംഭം രാശി ബാധകസ്ഥാനമായാല്‍ മേല്‍പറഞ്ഞ മകരം രാശിയുടെ പ്രദേശത്തെ പറയണം.
മീനം രാശി ബാധകസ്ഥാനമായാല്‍ ചില ജലമയമായ കുഹരങ്ങളും വെള്ളം ധാരാളമുള്ള പ്രദേശങ്ങളും ക്ഷേത്രങ്ങള്‍ മുതലായ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.
**************************************
വനം ക്ഷേത്രം പുരം കുല്യാശൈലഗ്രാമാപണാഃ ക്രമാല്‍
കൂപകാന്താരജലധിതടാകസരിതസ്ത്വജാല്‍
മേടം രാശികൊണ്ട് വനം, ഇടവം രാശികൊണ്ട് നെല്‍കൃഷിസ്ഥലം, മിഥുനം കൊണ്ട് രാജധാനി, കര്‍ക്കിടകം കൊണ്ട് ചെറിയതോട്, ചിങ്ങം കൊണ്ട് പര്‍വ്വതം, കന്നികൊണ്ട് ഗ്രാമം, തുലാം കൊണ്ട് കച്ചവടത്തെരുവ്, വൃശ്ചികം കൊണ്ട് കിണറ്, ധനു കൊണ്ട് കാട്, മകരം കൊണ്ട് സമുദ്രം, കുംഭം കൊണ്ട് കുളം, മീനം കൊണ്ട് നദി, ഇങ്ങിനെ രാശികളെക്കൊണ്ട് പ്രദേശങ്ങള്‍ ഗ്രഹിച്ചുകൊള്ളണം.