വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു

ബൃഹത്തനുഃ പിംഗലമൂര്‍ദ്ധജേക്ഷണോ
ബൃഹസ്പതിഃ ശ്രേഷ്ഠമതിഃ കഫാത്മകഃ
ഭൃഗുസ്സുഖീ കാന്തവപുസ്സുലോചനഃ
കഫാനിലാത്മാƒസിതവക്രമൂര്‍ദ്ധജഃ

സാരം :-

വ്യാഴത്തിന് മേദസ്സ് വര്‍ദ്ധിയ്ക്കുകയാല്‍ തടിച്ച ശരീരവും, തേനിന്‍റെ നിറത്തിലുള്ള കണ്ണുകളും, കുറഞ്ഞൊന്നു ചെമ്പിച്ച തലമുടിയും, ശാസ്ത്രാഭ്യാസം നിമിത്തം പരിഷ്കൃതയും ധര്‍മ്മത്തിങ്കല്‍ ആസക്തയുമായ ബുദ്ധിയും, കഫപ്രധാനമായ ദേഹപ്രകൃതിയുമാണുള്ളത്. വലിയ ശരീരമാകയാല്‍ ഉദരം പ്രത്യേകിച്ചും വലുതെന്നും (വിശാലകുക്ഷിഃ എന്നുണ്ട്) പിംഗളനേത്രമാകയാല്‍ നേത്രത്തിന് കാചാദി വികാരമുണ്ടെന്നും, "ശ്രേഷ്ഠമതിഃ" എന്നതുകൊണ്ട്‌ ഭവിഷ്യല്‍ കാര്യങ്ങളെ അതിനിപുണതയോടെ ഊഹോപോഹങ്ങളാല്‍ തീര്‍ച്ചപ്പെടുത്തുന്നവനെന്നും, (മതിരാഗാമിഗോചരാ എന്നും ഉണ്ട്) കഫപ്രകൃതിയാകയാല്‍ സൌമ്യസ്വഭാവമുള്ളവനെന്നും ഊഹിയ്ക്കാവുന്നതാണ്.

ശുക്രന്‍ സംഗീതം, സുഗന്ധദ്രവ്യങ്ങള്‍, വിശിഷ്ടങ്ങളായ ഭക്ഷണ സാധനങ്ങള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, സ്ത്രീകള്‍, കാവ്യനാടകാലങ്കാരാദികള്‍, ഇഷ്ടജനങ്ങള്‍ എന്ന് തുടങ്ങിയവരോടുകൂടി ഐഹികസുഖത്തെ ഉല്‍കൃഷ്ടമായ വിധത്തില്‍ അനുഭവിയ്ക്കുന്നവനും, സ്ത്രീകള്‍ക്ക് പ്രത്യേകമായി മനോഹരമായിരിയ്ക്കുന്ന ശരീരത്തോടുകൂടിയവനും, അതിഭംഗിയുള്ള നേത്രങ്ങളുള്ളവനും, കഫവാതപ്രകൃതിയും കറുത്തും തല ചുരുണ്ടും ഇരിയ്ക്കുന്ന തലമുടിയുള്ളവനുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.