അന്യോന്യസ്യ ധനവ്യയായസഹജവ്യാപാരബന്ധുസ്ഥിതാ-
സ്തത്കാലേ സുഹൃദഃ സ്വതുംഗഭവനേപ്യേകേരയസ്ത്വന്യഥാ
ദ്യേകാനുക്തഭപാന്‍ സുഹൃത്സമരിപൂന്‍സഞ്ചിന്ത്യ നൈസര്‍ഗ്ഗികാം
സ്താത്കലേനപുനഞ്ചതാനതിസുഹൃന്‍ മിത്രാദിഭിഃ കല്പയേത്
സാരം :-
ഏതു ഗ്രഹത്തിനും അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 2 - 3 - 4 - 10 - 11 - 12 ഈ ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവിടവിടങ്ങളില്‍ നിന്ന് പോകുന്നതുവരെ ബന്ധുക്കളാകുന്നു. മറ്റു ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ ശത്രുക്കളുമാകുന്നു. അവനവന്‍റെ ഉച്ചരാശിയില്‍ നില്‍ക്കുന്നവനും തല്‍കാലബന്ധുവാണെന്ന് ചില ആചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഇങ്ങനെ നൈസര്‍ഗ്ഗികവും താല്കാലികവുമായ ബന്ധുശത്രുത്വാദികളെക്കൊണ്ട് ഗ്രഹങ്ങള്‍ 1). അതിബന്ധു, 2). ബന്ധു, 3). സമന്‍, 4). ശത്രു, 5). അതിശത്രു ഇങ്ങനെ അഞ്ചുവിധത്തില്‍ വരുന്നതാണ്. എങ്ങനെയെന്നാല്‍ നൈസര്‍ഗ്ഗികമായും താല്കാലികമായും ബന്ധുവായാല്‍ അതിബന്ധുവും, ഒരു വിധം ബന്ധുവും ഒരു വിധം സമനുമാകയാല്‍ ബന്ധുവും, ഒരു പ്രകാരത്തില്‍ ബന്ധുവും മറ്റൊരു പ്രകാരത്തില്‍ ശത്രുവുമായാല്‍ ശത്രുവും, രണ്ടു പ്രകാരത്തിലും ശത്രുവാകയാല്‍ അതിശത്രുവുമാകുമെന്ന് താല്പര്യം.
പ്രശ്നജാതകാദികളില്‍ ലഗ്നാധിപന് ഏതേതു ഭാവാധിപന്മാരാണോ ബന്ധുക്കളാകുന്നത് അതാതു ഭാവം കൊണ്ട് വിചാരിയ്ക്കുന്നവരൊക്കയും തനിയ്ക്ക് ബന്ധുക്കളാകുന്നതാണ്.
ലഗ്നാധിപന് അഞ്ചാം ഭാവാധിപന്‍ ബന്ധുവാണെങ്കില്‍ തനിയ്ക്കു തന്‍റെ പുത്രന്‍ സഹായിയും ക്ഷേമകരനും അഞ്ചാം ഭാവാധിപന്‍ ശത്രുവായിവന്നാല്‍ പുത്രന്‍ ശത്രുവുമാകുമെന്നര്‍ത്ഥം.
ലഗ്നാധിപന്‍റെ ശത്രുവായ ഗ്രഹം ധനസ്ഥാനത്ത് വന്നാല്‍ ശത്രുമൂലം ധനം നശിയ്ക്കുമെന്നും മറ്റും യുക്തിക്കനുസരിച്ച് പറയാവുന്നതാകുന്നു.