മഹാഭിചാരോ വക്തവ്യഃ ശുഭശ്ചേദ് ബാധകാധിപഃ
പാപശ്ചേല്‍ ക്ഷുദ്ര ഏവ സ്യാദാഭിചാര ഇതി ദ്വിധാ
സാരം :-
മഹാഭിചാരമെന്നും ക്ഷുദ്രാഭിചാരമെന്നും ആഭിചാരം രണ്ടുവിധത്തിലാണ്. ബാധകാധിപന്‍ ശുഭഗ്രഹമാണെങ്കില്‍ പ്രഷ്ടാവിനുവേണ്ടി ശത്രുക്കള്‍ ചെയ്തിട്ടുള്ളത് മഹാഭിചാരമാണെന്നും ബാധകാധിപന്‍ പാപഗ്രഹമായാല്‍ ക്ഷുദ്രാഭിചാരമാണെന്നും പറയണം.
********************************
മഹാഭിചാര ഏഷ സ്യാദ്വൈരിഭിര്‍മാരണാദികം
യല്‍ കര്‍മ്മ ക്രിയതേ ക്ഷുദ്രോ യല്‍കീലാദി നിഖന്യതേ
സാരം :-
തന്‍റെ വിരോധികള്‍ തനിക്കുവേണ്ടി മന്ത്രവാദികളെക്കൊണ്ട് മാരണം ഉച്ചാടനം മുതലായവയെ ചെയ്യിക്കുന്നതിനെ മഹാഭിചാരമെന്നും ആണി തറയ്ക്കുക പൊടിതൂറ്റുക എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ക്ഷുദ്രാഭിചാരമെന്നും പറയുന്നു.