ലഗ്നേശാരീശസംബന്ധേ ഹിംസായൈ ഗരളാര്‍പ്പണം
ലഗ്നേƒശാസ്തേശസംബന്ധേ സ്യാദ്വശീകരണായ തല്‍
സാരം :-
ലഗ്നാധിപനും ആറാംഭാവാധിപനും തമ്മില്‍ യോഗം, ദൃഷ്ടി മുതലായ ബന്ധങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ കൈവിഷം കൊടുത്തത് കൊല്ലാനാണെന്നും
ലഗ്നാധിപനും ഏഴാം ഭാവാധിപനും തമ്മില്‍ യോഗദൃഷ്ടി മുതലായ സംബന്ധങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ വശീകരണത്തിനായിട്ടാണെന്നും പറയണം. (ശത്രുപ്രയുക്ത ലക്ഷണം ഉണ്ടെങ്കിലെ ഇതു ചിന്തിക്കാവു.)