വ്യാധീനാമീശ്വരോ ജ്ഞേയഃ ഷഷ്ഠപോ രന്ധ്രപസ്തഥാ
ബാധയാ സാബലേƒരീശേ രുക് ത്രിദോഷതഃ
സാരം :-
ആറാംഭാവാധിപനും അഷ്ടമാധിപനും രോഗകര്‍ത്താക്കന്മാരാണ്. ആറാം ഭാവം കൊണ്ടും അഷ്ടമംകൊണ്ടും രോഗത്തെ വിധിച്ചിട്ടുണ്ടല്ലോ. അവരില്‍ ആറാം ഭാവാധിപനു ബലമധികമുണ്ടെങ്കില്‍ ബാധോപദ്രവംകൊണ്ടാണ് രോഗമുണ്ടായത്തെന്നും അഷ്ടമാധിപന് ബലമധികമുണ്ടെങ്കില്‍ വാതപിത്ത കഫാദികളായ ത്രിദോഷങ്ങളുടെ കോപം കൊണ്ടാണ് രോഗം ഉണ്ടായതെന്നും പറയണം.