ആരൂഢേ സിംഹരാശൗ കടുകരസയുതേ നാഗവല്ലീദലാദ്യേ
ഭൗമക്ഷേത്രേ തഥാജ്യേ മധുനിബുധഗ്രഹേ തക്രദധിനോഃസിതര്‍ക്ഷേ
ക്ഷീരേ വാ കാദളേ വാ വിഷമമരഗുരോര്‍ധാമ്നി നിക്‌ഷ്യപ്യദത്തം
പൂപാദൗ മന്ദഗേഹേ ലവണരസവദി ദ്രവ്യ ഇന്ദോര്‍ദ്രവേ വാ.
സാരം :-
കൈവിഷം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എന്തൊരു പദാര്‍ത്ഥത്തിലുള്‍പ്പെടുത്തിയാണെന്നറിവാനുള്ള ക്രമം പറയുന്നു.
ആരൂഢം (ലഗ്നം) ചിങ്ങം രാശിയായാല്‍ വെറ്റില മുതലായ എരിവ് രസപ്രധാനങ്ങളായ ദ്രവ്യങ്ങളില്‍ ചേര്‍ത്താണ് വിഷം കൊടുത്തതെന്ന് പറയണം.
മേടമോ വൃശ്ചികമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) വിഷം നെയ്യില്‍ കലര്‍ത്തി കൊടുത്തുവെന്ന് പറയണം.
ഇടവമോ, തുലാമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) തൈരിലോ, മോരിലോ കലര്‍ത്തിയാണ് വിഷം കൊടുത്തതെന്ന് പറയണം.
ധനുവോ മീനമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) പാലിലോ പഴത്തിലോ വിഷം കലര്‍ത്തി കൊടുത്തുവെന്നും പറയണം.
മകരമോ കുംഭമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) അപ്പം മുതലായ സാധനങ്ങളില്‍ വിഷം കലര്‍ത്തി കൊടുത്തിരിക്കുന്നുവെന്ന് പറയണം.
കര്‍ക്കിടകം രാശി ആരൂഢമായാല്‍ ഉപ്പുരസമുള്ള പദാര്‍ത്ഥത്തിലോ അല്ലെങ്കില്‍ ജലമയങ്ങളായ പദാര്‍ത്ഥങ്ങളിലോ കലര്‍ത്തിയാണ് വിഷം കൊടുത്തിരിക്കുന്നതെന്ന് പറയണം.
ഔഷധപ്രയോഗം കൊണ്ടും മന്ത്രോച്ചാരണം കൊണ്ടും വിഷമുണ്ടാക്കാവുന്നതാണ്.
ശത്രുകൃതമല്ലാതെയും വിഷാഹാരം സംഭവിക്കാനെളുപ്പമുണ്ട്. പരസ്പര വിരുദ്ധങ്ങളായ ആഹാര സാധങ്ങളില്‍ നിന്നും കൂടാതെ വിഷജന്തുക്കളുടെ മലമൂത്രാദികളില്‍നിന്നും വിഷം അകത്തേയ്ക്ക് കടക്കാന്‍ എളുപ്പമുണ്ട്. ശത്രുദത്തയോഗമില്ലെങ്കില്‍ ഇതില്‍ ഏതാണെന്ന് ചിന്തിച്ചറിഞ്ഞ് അതിനും പരിഹാരം ചെയ്തുകൊള്ളണം.