നാസാശ്രിതോരുവചനോƒല്പസുതോƒതിരോഷ-
സ്ത്യക്തസ്സുഹൃത്ഭിരതിഭീസ്സുതഗേ സ്വകർമ്മാ
ഗുഹ്യാക്ഷിരുഗ്ഗ്രഹവിഷാരികൃതാർത്തിരായ-
തായുർധനീ നൃപഹിതഃ ക്ഷതഗേƒതിഹിംസ്രഃ
സാരം :-
അഞ്ചാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ അനുനാസികമായും അധികമായും സംസാരിക്കുന്നവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഏറ്റവും കോപം ഉള്ളവനായും ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെടുന്നവനായും ഏറ്റവും ഭീരുവായും സ്വന്തം കാര്യങ്ങളെ ചെയ്യുന്നവനായും ഭവിക്കും.
ആറാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ അർശസ്സ്, ഭഗന്ദരം മുതലായ ഗുഹ്യരോഗങ്ങളാൽ പീഡിതനായും ദുഷ്ടഗ്രഹങ്ങളിൽ നിന്നും വിഷത്തിൽ നിന്നും ശത്രുക്കളിൽനിന്നും ഉപദ്രവമുള്ളവനായും ദീർഘായുസ്സായും ധനവാനായും രാജപ്രിയനായും ഏറ്റവും ഹിംസാശീലമുള്ളവനായും ഭവിക്കും.