മീനാദ്വൃശ്ചികഭം വ്രജേദ്യദി തഥാ
ഷഷ്ഠാദഥോകർക്കടം
സിംഹാദ്വാ മിഥുനം തതോഃƒപി ഹരിഭം
ചാപാച്ച മേഷം തഥാ
കഷ്ടസ്സ്യാദിഹ തൽപ്രവേശസമയഃ
കഷ്ടാ ദശാ ചോത്തരാ
ചാരോ രാശ്യനതിക്രമേണ ശുഭദോ
രാശ്യന്തരസ്ഥോƒശുഭഃ
സാരം :-
കാലചക്രദശയിൽ മീനം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേയ്ക്കും വൃശ്ചികം രാശിയിൽ നിന്ന് മീനം രാശിയിലേയ്ക്കും, മേടത്തിൽ നിന്ന് ധനു രാശിയിലേയ്ക്കും ധനു രാശിയിൽ നിന്ന് മേടം രാശിയിലേയ്ക്കും ഉള്ള കാലചക്രദശാപ്രവേശനത്തിന് " സിംഹാവലോകനം " എന്ന് പറയുന്നു.
കന്നി രാശിയിൽ നിന്ന് കർക്കിടകം രാശിയിലേയ്ക്കും, കർക്കിടകം രാശിയിൽ നിന്ന് കന്നി രാശിയിലേയ്ക്കും, മിഥുനം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേയ്ക്കും ചിങ്ങം രാശിയിൽ നിന്ന് മിഥുനം രാശിയിലേയ്ക്കുമുള്ള കാലചക്രദശാപ്രവേശനം " മണ്ഡൂകഗതിയാകുന്നു ".
ചിങ്ങം രാശിയിൽ നിന്ന് കർക്കിടകം രാശിയിലേയ്ക്കുള്ള കാലചക്രദശാപ്രവേശനം " പൃഷ്ഠതോഗമനമാകുന്നു ".
ആദ്യം അനുഭവിച്ച കാലചക്രദശതന്നെ രണ്ടാമതും വന്നാൽ അത് " പുനരാഗമനമാകുന്നു ". ഇവിടെ പുനരാഗമനത്തിനു രാശിയെമാത്രം നോക്കിയാൽമതി. രാശിയുടെ അധിപനായ ഗ്രഹത്തെ ചിന്തിക്കേണ്ടതില്ല.
മേൽപ്പറഞ്ഞ " സിംഹാവലോകനം ", " മണ്ഡൂകഗമനം ", " പൃഷ്ഠതോഗമനം " " പുനരാഗമനം " എന്നീ കാലചക്രദശാസന്ധികൾ ഏറ്റവും കഷ്ടങ്ങളാണെന്ന് പറയണം.