ശനേശ്ചതുർത്ഥീതു ഗുരോസ്തു ഷഷ്ഠീ
ദശാ കുജാഹ്യോര്യദി പഞ്ചമി ച
കഷ്ടാ ഭവേർദ്രാശ്യവസാനഭാഗ-
സ്ഥിതസ്യ ദുഃസ്ഥാനപതേസ്തഥൈവ.
സാരം :-
ശനിയുടെ ദശ നാലാമതായും വ്യാഴത്തിന്റെ ദശ ആറാമതായും ചൊവ്വയുടേയും രാഹുവിന്റെയും ദശ അഞ്ചാമതായും വന്നാൽ ഏറ്റവും കഷ്ടഫലമാകുന്നു.
രാശ്യന്ത്യത്തിൽ നിൽക്കുന്ന ദുഃസ്ഥാനാധിപനായ ഗ്രഹത്തിന്റെ ദശയും കഷ്ടംതന്നെയാകുന്നു.
പാപഗ്രഹങ്ങളുടെ ദശയിലെ പാപഗ്രഹങ്ങളുടെ അപഹാരഫലം മരണംതന്നെയും സംഭവിക്കുന്നതാണ്.
പാപഗ്രഹദശയിലെ മൂന്നും അഞ്ചും ഏഴും നക്ഷത്രങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളുടെ അപഹാരകാലങ്ങളിൽ ചോരാരിപീഡയും രോഗദുഃഖങ്ങളും മറ്റു കഷ്ടാരിഷ്ടങ്ങളും സംഭവിക്കും.
അഷ്ടമാധിപനായ ഗ്രഹത്തിന്റെ അപഹാരകാലങ്ങളിൽ ചോരാരിപീഡയും രോഗദുഃഖങ്ങളും മറ്റു കഷ്ടാരിഷ്ടങ്ങളും സംഭവിക്കും.
അഷ്ടമാധിപനായ ഗ്രഹത്തിന്റെ അപഹാരകാലങ്ങളിൽ ചോരാരിപീഡയും രോഗദുഃഖങ്ങളും മറ്റു കഷ്ടാരിഷ്ടങ്ങളും സംഭവിക്കും.