പ്രാജ്ഞശ്ശൂരോ ദേശപുരഗ്രാമബലേശഃ
കൃഷ്യർത്ഥാഢ്യഃ കീർത്തിയുതഃ കർമ്മണി ഭൂപഃ
ശൂരോƒരോഗസ്സുസ്ഥിരവിത്തഃ ക്ഷിതിപേഷ്ടോ
ദീർഘായുസ്സ്യാദായഗൃഹേ ശില്പ്യുരുഭൃത്യഃ
സാരം :-
പത്താം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ വിദ്വത്തവും ബുദ്ധിയും ശൌര്യവും ഉള്ളവനായും ദേശം, ഗ്രാമം, നഗരം, സൈന്യം, സംഘം എന്നിവകളുടെ നേതാവായും കൃഷിയും തജ്ജന്യങ്ങളായ ധനങ്ങളും യശസ്സും ഉള്ളവനായും രാജാവോ രാജതുല്യനോ ആയും ഭവിക്കും.
പതിനൊന്നാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ശൌര്യവും ആരോഗ്യവും ഏറ്റവും ഉറപ്പുള്ള സമ്പത്തും ഉള്ളവനായും രാജാവിന്റെ സന്തോഷവും തന്നിമിത്തമുള്ള ശ്രേയസ്സും ലഭിക്കുന്നവനായും ദീർഘായുസ്സും ശില്പകലകളിൽ സാമർത്ഥ്യവും ഭൃത്യന്മാരും വളരെ ഉള്ളവനായും ഭവിക്കും.