ലഗ്നേശദായേ യദി വീര്യയുക്തേ
ദേഹസ്യ സൗഖ്യം ജഗതി പ്രഭുത്വം
ഉപര്യുപര്യഭ്യുദയാഭിവൃദ്ധിം
പ്രാപ്നോതി ബാലേന്ദുവദേഷ ജാതഃ
സാരം :-
ബലവാനും ഇഷ്ടഭാവസ്ഥനുമായ ലഗ്നാധിപനായ ഗ്രഹത്തിന്റെ ദശയിൽ ദേഹസൗഖ്യവും പ്രസിദ്ധിയും പ്രഭുത്വവും ബാലചന്ദ്രനെപ്പോലെ മേൽക്കുമേൽ അഭ്യുദയവും അഭിവൃദ്ധിയും സുഖസ്ഥിതിയും ഉള്ളവനായും ഭവിക്കും
**************************************************************************
ലഗ്നേശദായേ യദി വീര്യഹീനേƒ-
പ്യജ്ഞാതവാസം ബഹുരോഗദുഃഖം
സ്ഥാനച്യുതിം ദുഷ്ടവധൂരതിം ച
ദ്വിഷദ്ഭയാനർത്ഥനിരോധനാനി.
സാരം :-
ദുഃസ്ഥനും (അനിഷ്ടഭാവ സ്ഥിതനും) ബലഹീനനുമായ ലഗ്നാധിപനായ ഗ്രഹത്തിന്റെ ദശാകാലം അജ്ഞാതവാസവും പലവിധത്തിലുള്ള രോഗദുഃഖങ്ങളും സ്ഥാനഭ്രംശവും ദുഷ്ടസ്ത്രീസംഗമവും ശത്രുഭീതിയും ബന്ധനവും പലവിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കും.