വികൃതവദനദന്തോ നിർദ്ധനോƒസത്യവാദീ
പരജനപദഗോƒർത്‌ഥേ ന്യായവാൻ വഞ്ചകശ്ച
വിപുലമതിരുദാരശ്ശീലവാൻ ശൌര്യശാലീ
സപരിജനസുഖാർത്ഥശ്ചാരുദാരസ്തൃതീയേ.
സാരം :-
രണ്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ വികൃതമായ മുഖവും പല്ലുകളും ഉള്ളവനായും ധനമില്ലാത്തവനായും അസത്യം പറയുന്നവനായും അന്യദേശത്ത് താമസിക്കുന്നവനായും ന്യായവാദിയായും വഞ്ചനത്തെ ചെയ്യുന്നവനായും ഭവിക്കും.
മൂന്നാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും വിശാലബുദ്ധിയായും ഉൽകൃഷ്ടതയും ദാനശീലവും സൽസ്വഭാവവും ഉള്ളവനായും പരാക്രമിയായും ഭൃത്യന്മാരും പരിജനങ്ങളും സുഖസാമഗ്രികളും നല്ല ഭാര്യയും ഉള്ളവനായും ഭവിക്കും.