പാദാക്ഷിദന്തരുഗനേകവധൂരതാസ്ത-
വിത്തോƒസ്തഗേƒല്പബലബുദ്ധിസുഖസ്സ്വതന്ത്രഃ
ക്ലേശാപവാദമരുദാർത്തിയുതോƒല്പപുത്ര-
വിത്തോƒശുചിർവ്വികല ആയുഷി ദീർഘസൂത്രീ.
സാരം :-
ഏഴാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ കാൽ, കണ്ണ്, പല്ല്, എന്നീ അംഗങ്ങളിൽ രോഗമുള്ളവനായും അനേകം സ്ത്രീകളിൽ ആസക്തനായും അന്യായമായി ധനത്തെ വ്യയം ചെയ്യുന്നവനായും ബലവും ബുദ്ധിയും സുഖവും കുറഞ്ഞിരിക്കുന്നവനായും സ്വതന്ത്രനായും ഭവിക്കും.
എട്ടാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ക്ലേശവും അപവാദവും തോൽവിയും വാതാദിരോഗോപദ്രവങ്ങളും ഉള്ളവനായും ആയുർബലം ഇല്ലാത്തവനായും അശുദ്ധനായും പുത്രന്മാരും ധനവും കുറഞ്ഞിരിക്കുന്നവനായും വളരെക്കാലം കൊണ്ട് ഒരു കാര്യത്തെ ചെയ്യുന്നവനായും ഭവിക്കും.