സ്ഥിരധനസുതസൗഖ്യദോƒങ്ഗസംസ്ഥഃ
ശനിഭവനോപഗതോƒപരത്ര കേതുഃ
സുഭഗസുഖമതിഃ കടുപ്രിയോƒസ്വഃ
കലഹരതിഃ പിശുനഃ ഖലഃ കൃതഘ്നഃ
സാരം :-
മകരം, കുംഭം എന്നീ രാശികൾ ലഗ്നരാശികളായി വരികയും ആ ലഗ്നരാശികളിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ഥിരമായ ധനവും പുത്രന്മാരും ഉള്ളവനായിരിക്കും.
മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മീനം എന്നീ രാശികൾ ലഗ്നരാശികളായി വരികയും ആ ലഗ്നരാശികളിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ഥിരമായ ധനവും പുത്രന്മാരും ഇല്ലാത്തവനായും, സൗഭാഗ്യവും സുഖവും ബുദ്ധിയും ഉണ്ടായിരിക്കുകയും എരിവുരസങ്ങളിൽ പ്രിയമുള്ളവനാകയും ധനമില്ലാത്തവനാകയും കലഹപ്രിയനാകയും ഏഷണി, ദുസ്സ്വഭാവം, കൃതഘ്നത, ദൈന്യം, ദുഃഖം, അന്യദേശവാസം എന്നിവകളോട് കൂടിയവനായും ഭവിക്കും.