കുലീനോ ഗ്രാമേശോ യമനിയമയുക്തഃ പൃഥുയശാഃ
പിതൃദ്വേഷ്യക്ഷാന്തസ്തപസി വിപരീതോക്തിരസുരേ
രണശ്ലാഘീ ശൂരസ്സുബഹുവനിതസ്സ്വല്പതനയഃ
പരാർത്ഥാസക്തോƒഭീർന്നഭസി സുയശാഃ പാപചരിതഃ
സാരം :-
ഒമ്പതാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ കുലമുഖ്യനായും ഗ്രാമനഗരാദികളുടെ നേതാവായും യമനിയമങ്ങളുള്ളവനായും ഏറ്റവും കീർത്തിമാനായും പിതാവിനെ ദ്വേഷിക്കുന്നവനായും ക്ഷമയില്ലാത്തവനായും പ്രതികൂലമായി പറയുന്നവനായും ഭവിക്കും.
പത്താം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ യുദ്ധകാര്യത്തിൽ സമർത്ഥനായും പരാക്രമിയായും വളരെ ഭാര്യമാരോടും അല്പപുത്രന്മാരോടുംകൂടിയവനായും അന്യന്മാരുടെ കാര്യങ്ങളിൽ താല്പര്യമുള്ളവനായും കീർത്തിമാനായും പാപകർമ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.