സ്വോച്ഛനസ്ഥിതോ ഭൃഗുസുതോ വ്യയകർമ്മഗോ വാ
ലാഭേƒപി വാസ്തരഹ തോ ന ച പാപയുക്തഃ
തസ്യാബ്ദപാകവിഷയേ ബഹുരത്നപൂർണ്ണോ
ധീമാൻ വിശാലവിഭവോ ജയതി പ്രശസ്തഃ
മൌഢ്യവും പാപഗ്രഹസംബന്ധവും ഇല്ലാതെ ശുക്രൻ ശുക്രന്റെ ഉച്ചരാശിയിലോ, പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, പന്ത്രണ്ടാം ഭാവത്തിലോ നിന്നാൽ ആ ശുക്രന്റെ ദശയിലും അപഹാരത്തിലും വളരെ രത്നങ്ങളും സമ്പത്തും കീർത്തിയും ഐശ്വര്യവും ലഭിക്കുന്നതാണ്.
അഷ്ടമാധിപത്യം മുതലായവ ശുക്രനുണ്ടായാൽ ശുക്രദശ ഏറ്റവും കഷ്ടഫലമായിരിക്കുകയും ചെയ്യും.