അർത്ഥേശദായേ സബലേƒർത്ഥിസിദ്ധിം
കുടുംബപുഷ്ടിം ശുഭപത്രികാപ്തിം
വിദ്യാഞ്ച വാഗ്ജീവികയാ സഭായാം
പ്രശസ്തിമായാതി സുമൃഷ്ടമന്നം.
സാരം :-
ബലവാനായ രണ്ടാംഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ പലപ്രകാരേണ ധനലാഭവും കുടുംബാഭിവൃദ്ധിയും നല്ല എഴുത്തുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുകയും വിദ്യാവിഷയമായി ഗുണവും വാകുസാമർദ്ധ്യംകൊണ്ടും വാദപ്രതിവാദംകൊണ്ടും അർത്ഥലാഭവും പ്രശസ്തിയും ലഭിക്കുകയും മൃഷ്ടാന്നഭോജനവും ലഭിക്കുന്നതായിരിക്കും.
********************************************************************
ദായേ ധനേശസ്യ സുദുർബ്ബലസ്യ
ജാഡ്യം സദസ്യക്ഷിരദാമയം ച
ദുഷ്പത്രികാം രാജഭയം വ്യയം വാഗ്-
ദോഷം കുടുംബഭ്രമമപ്യുപൈതി.
സാരം :-
ബലഹീനനായ രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശാകാലം സഭയിൽവച്ച് ജളത്വം സംഭവിക്കുകയും നേത്രരോഗവും ദന്തരോഗവും ഉണ്ടാവുകയും ചീത്ത എഴുത്തുകൾ എഴുതുവാനോ കിട്ടാനോ സംഗതിവരികയും രാജഭയവും അധികമായ ചെലവും വാഗ്ദോഷവും കുടുംബത്തിനു ചലനവും സംഭവിക്കുകയും ഫലമാകുന്നു.