സ്വോച്ചേ സ്വഭേ ഗുരുഗൃഹേ ച നരേന്ദ്രതുല്യോ
ലഗ്നേƒർക്കജേ ഭവതി ദേശപുരാധിനാഥഃ
ശേഷേഷു ദുഃഖപരിപീഡിത ഏവ ബാല്യേ
ദാരിദ്രദുഃഖവശഗോ മലിനോƒലസശ്ച.
സാരം :-
തുലാം, മകരം, കുംഭം, ധനു, മീനം എന്നീ രാശികൾ ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാവോ രാജതുല്യനോ ആയും ദേശം, ഗ്രാമം, നഗരം എന്നിവകളുടെ നായകനായും ഭവിക്കും.
മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, എന്നീ രാശികൾ ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ബാല്യത്തിൽ രോഗാദികളെക്കൊണ്ട് പീഡിതനായും, ദാരിദ്രദുഃഖത്തോടുകൂടിയവനായും മലിനനായും മടിയനായും മദന വിവശനായും മന്ദനായും ഭവിക്കും.