ഊർദ്ധ്വാസ്യതുംഗഭവനസ്ഥിതഭൂമിജസ്യ
കർമ്മായഗസ്യ ഹി ദശാ വിദധാതി രാജ്യം
ജിത്വാ രിപുൻ വിപുലവാഹനസൈന്യയുക്താം
രാജ്യശ്രിയം വിതനുതേƒധികമന്നദാനം.
സാരം :-
പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, ഉച്ചരാശിയിലോ , ഊർദ്ധ്വമുഖരാശിയിലോ ബലവാനായി നിൽക്കുന്ന ചൊവ്വയുടെ ദശയിൽ രാജ്യലാഭവും ശത്രുക്കളെ ജയിക്കുകയും വാഹനങ്ങളോടും സൈന്യങ്ങളോടുകൂടിയ രാജ്യലക്ഷ്മിയെ പ്രാപിക്കയും അന്നദാനം ചെയ്യുകയും മറ്റും ശുഭാനുഭവം ഫലമാകുന്നു.
"ലഗ്നേനാസ്തി ബുധഃശുക്രഃ കേന്ദ്രേ നാസ്തി ബൃഹസ്പതിഃ ദശമേ ഭൂമിജോ നാസ്തി ജാതക കിം പ്രയോജനം" എന്നുള്ള അഭിയുക്തവചനവും ഇവിടെ സ്മരണീയമാകുന്നു.