ശൌര്യേശിതുർവ്വീര്യയുതസ്യ ശൌര്യം
സന്തോഷവാർത്താം സഹജാനുകൂല്യം
സേനാധിപത്യം ജനനായകത്വം
ഗുണാത്മതാമേതി സദാഭിമാനം.
സാരം :-
ബലവാനായ മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ശൂരതയും സന്തോഷത്തെ ജനിപ്പിക്കുന്ന വർത്തമാനങ്ങളറിയുകയും സഹോദരഗുണവും സേനാധിപത്യവും പ്രഭുത്വവും ജനങ്ങളാൽ പൂജ്യതയും ലഭിക്കുകയും സദ്‌ഗുണങ്ങൾക്ക് ആശ്രയമുള്ളവനായിരിക്കയും അഭിമാനസിദ്ധിയും അനുഭവിക്കുന്നതായിരിക്കും.
******************************************
ശൌര്യേശപാകേ വിബലേƒരിപീഡാം
ക്രൗര്യം ദുരാലോചലനമഭ്യുപൈതി
രോഗം മൃതിം വാ സഹജസ്യ മാന-
ക്ഷയം ഗളശ്രോത്രരുഗിഷ്ടഭംഗം
സാരം :-
ബലഹീനനും അനിഷ്ടഭാവസ്ഥിതനുമായ മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ക്രൂരതയും ദുരാലോചനയും ഉണ്ടാവുകയും സഹോദരന് രോഗമോ മരണമോ സംഭവിക്കുകയും അപമാനം സിദ്ധിക്കുകയും കഴുത്തിലും കാതിലും രോഗങ്ങൾ പിടിപെടുകയും ഇഷ്ടവിഘ്നവും തോൽവിയും നേരിടുകയും ചെയ്യും.