ലഗ്നാദ്യാവതി ഭേ പാപസ്താവത്യബ്ദേƒഹ്നി മാസി വാ
പക്ഷേ ക്ഷണേƒയനേ വര്‍ത്തൗ ലഗ്നേശസ്യോദിതേ വ്യഥാ.
സാരം :-
രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കുമെന്നുള്ളതിനെയാണ് ഇവിടെ പറയുന്നത്. അനിഷ്ടഫല ദാതാവായ പാപന്‍ ലഗ്നരാശിയില്‍ നിന്ന് എത്രാമത്തെ രാശിയില്‍ പോയി നില്‍ക്കുന്നുവോ ലഗ്നാധിപനായ ഗ്രഹത്തിന്‍റെ അയനാദിയായ കാലത്തെ മേല്‍പറഞ്ഞ സംഖ്യകൊണ്ട് പെരുക്കുമ്പോള്‍ ഏതൊരു കാലം സിദ്ധിക്കുമോ ആ കാലത്താണ് ലഗ്നത്തിന് രോഗദുരിതാദികള്‍ സംഭവിക്കുന്നതെന്ന് പറയണം.