പാപേ ദ്വാദശഗേ തു ദുര്‍വ്യയപദഭ്രംശാംഘ്രിവാമാക്ഷിരുക്-
പാതാഃ പാപമതിപ്രവൃദ്ധമിതി വക്തവ്യം ഫലം പൃച്ഛതാം
സൗമ്യേ ദ്വാദശഗേ വ്യയോ വിതരണപ്രായോ ന ദുഷ്ടവ്യയഃ
പാപാനാം ക്ഷയ ആമയോപശമനം ചേത്യാദികം സ്യാല്‍ ഫലം
സാരം :-
പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ ദുഷ്കാര്യങ്ങളില്‍ ഭ്രമിച്ചു ധനനാശവും സ്ഥാപനത്തില്‍ നിന്ന് ചലനവും പാദത്തിനും ഇടത്തേ കണ്ണിനും രോഗവും വീഴ്ചകളും പാപകര്‍മ്മത്തിനു ശക്തിയും ഉണ്ടാകുമെന്നും പറയണം.
പന്ത്രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ ദാനം ധര്‍മ്മം മുതലായ സത്ക്കാര്യങ്ങളില്‍ ധാരാളം ധനം ചെലവു ചെയ്യാനിടവരും. ദുഷ്കാര്യങ്ങള്‍ക്കായി ധനവ്യയം ചെയ്യാനിടവരികയില്ല. കൂടാതെ പാപശാന്തിയും രോഗശമനവും മറ്റും പറഞ്ഞുകൊള്ളണം.
എന്നാല്‍ ഒരു ഭാവത്തില്‍ പാപന്‍ നിന്നാല്‍ ഏതെല്ലാം ഭാവങ്ങള്‍ക്ക് ദോഷം കല്പിച്ചുവോ ശുഭന്‍ നിന്നാല്‍ അവയെല്ലാം അതുപോലെ ഗുണത്തേയും കല്പിച്ചുകൊള്ളണം.