ശുക്രേƒനിഷ്ടസ്ഥിതേ സ്ത്രീജനഗദവസനാപായലക്ഷ്മീവിയോഗാഃ
ശോകഃ സ്നേഹാന്നിഷാദക്ഷിതിപതി സചിവദ്വേഷഗോരൂപ്യനാശാഃ
ഇഷ്ടസ്േഥ രൂപ്യവസ്ത്രാഭരണമണി നിധിസ്ത്രീവിവാഹാര്‍ത്ഥലാഭാഃ
ശ്രദ്ധാ ഗീതേ സുഖാദിഷ്വപി ച മഹിഷഗോമിത്രമൃഷ്ടാന്നലാഭാഃ
ശുക്രന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ ഭാര്യമുതലായ സ്ത്രീകള്‍ക്ക് രോഗങ്ങളും വസ്ത്രങ്ങള്‍ക്ക് നാശവും ഐശ്വര്യനാശവും സ്നേഹം നിമിത്തം ഏതോ ആപത്തു വന്നു തന്നിമിത്തം ദുഃഖിക്കുന്നതിനും നിന്ദ്യജനങ്ങളോടും രാജഭൃത്യന്മാരോടും ദ്വേഷിക്കുന്നതിനും നാല്‍ക്കാലികള്‍ക്കും വെള്ളികൊണ്ടുള്ള ദ്രവ്യങ്ങള്‍ക്കും നാശം അനുഭവിക്കുന്നതിനും ഇടയാകും.
ശുക്രന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ വെള്ളികൊണ്ടുള്ള നാണയം മുതലായവ, വിശിഷ്ട വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ രത്നങ്ങള്‍ ഇവയുടേയും നിക്ഷേപധനത്തിന്‍റെയും ലാഭവും സാദ്ധ്വിയായ സ്ത്രീയുടെ വിവാഹലാഭവും ദ്രവ്യലാഭവും സംഗീതത്തിലും സുഖാദ്യനുഭവങ്ങളിലും ആഗ്രഹവും പോത്ത് പശു മുതലായ നാല്‍ക്കാലികളുടെ ലാഭവും തൃപ്തിപൂര്‍വ്വമായ ഭക്ഷണവും ഫലമാകുന്നു.