മാര്‍ത്താണ്േഢƒനിഷ്ഠ സംസ്േഥ നൃപശിവപിതൃകോപാ-
ദിഹൃല്‍ക്രോഡനേത്ര-
വ്യാദ്ധ്യസ്ഥിസ്രാവപിത്താമയ ശിഖിപശുഭീ-
താമ്രനാശാത്മ പീഡാഃ
ഇഷ്ടസ്േഥ സാത്വികത്വം ശിവപിതൃനൃപതി-
പ്രീതയസ്താമ്രലാഭ-
ശ്ചാ൪ത്ഥാപ്തിഃ കംബളാദ്ധ്വാടനതൃണകനകാദ്യൗഷ-
ധൈശ്ചോദ്യമഃ സ്യാല്‍.
സാരം :-
ആദിത്യന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ രാജകോപം, ശിവകോപം, പിതൃകോപം തുടങ്ങിയവയും, ഹൃദയത്തിലും ഉദരത്തിലും നേത്രത്തിലും രോഗം, അസ്ഥിസ്രവം, പിത്തകോപംകൊണ്ടുള്ള രോഗങ്ങള്‍, അഗ്നിഭയം, പശുക്കളില്‍ നിന്ന് ഭയം, ചെമ്പ് പാത്രങ്ങളുടെ നാശം, ആത്മദുഃഖം മുതലായ അനിഷ്ടഫലങ്ങളെ പറയണം.
ആദിത്യന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ സത്വഗുണത്തിന്‍റെ ഉദയവും ശിവപ്രസാദം, പിതൃപ്രസാദം രാജാനുകൂല്യം, ചെമ്പ് കൊണ്ടുള്ള പാത്രാദികളുടെ ലാഭം, കമ്പിളി വസ്ത്രത്തില്‍ നിന്നും വഴിയാത്രചെയ്തിട്ടും തൃണവര്‍ഗ്ഗങ്ങളില്‍ നിന്നും സ്വര്‍ണ്ണാദികളെക്കൊണ്ടും ഔഷധംകൊണ്ടും മറ്റും ദ്രവ്യലാഭത്തെയും പറയണം.