മന്േദƒനിഷ്ടസ്ഥിതേ സ്യാദനിലകഫരുജാജ്ഞാനചൗര്യാദികോപ-
വ്യാപത്തന്ദ്രീശ്രമാഃ സ്ത്രീഭൃതകതനുഭുവാം ഭര്‍ത്സനം വ്യംഗതേര്‍ഷ്യാ
ഇഷ്ടസ്േഥ ദുഃഖനാശഃ പരിണതവനിതാഭോഗദാസായസാം ഭൂ-
ശ്രേണീ ഗ്രാമാധിപത്യസ്യ വരകമഹിഷ്യാദികാനാഞ്ച ലാഭഃ
ശനി അനിഷ്ടഭാവത്തില്‍ നിന്നാല്‍ വാതവും കഫവും കോപിച്ചു തന്മൂലമുള്ള രോഗങ്ങളും അറിവില്ലായ്മയും കോപവും ആപത്തുകളും മടിയും ഉത്സാഹക്കുറവും ക്ഷീണവും സ്ത്രീകള്‍ ഭൃത്യന്മാര്‍ മക്കള്‍ ഇവരുടെ നിന്ദയും അംഗങ്ങള്‍ക്ക് കേടുകളും അന്യന്മാരുടെ ഗുണഗണങ്ങളില്‍ അസൂയയും സംഭവിക്കും.
ശനി ഇഷ്ടഭാവത്തില്‍ നിന്നാല്‍ ദുഃഖശാന്തിയും തന്നില്‍ കവിഞ്ഞ പ്രായമുള്ള സ്ത്രീകളുടെ ലാഭവും പുരത്തിലോ സദസ്സിലോ ഗ്രാമത്തിലോ നിന്ന് ഉയര്‍ന്ന സ്ഥാനപ്രാപ്തിയുണ്ടാകുകയും വരക് എന്ന ധാന്യത്തിന്‍റെയും എരുമകളുടെയും ലാഭമുണ്ടാകുകയും ചെയ്യും.