ജീവേƒനിഷ്ടസ്ഥിതേ സ്യാച്ശ്രവണനയനരുഗ്വിപ്രദേവപ്രകോപോ
വൈരം വാ ധര്‍മ്മഹീനൈഃ പുനരിതരഗതേ വര്‍ദ്ധനം ധീ ഗുണാനാം
നിത്യം യജ്ഞേന വേദാദ്ധ്യയനമനുജപൈര്‍ഭൂപതേശ്ചാര്‍ത്ഥലാഭോ
ലാഭോ ദായാദഹേമാംബരഹയകരിണാം വിപ്രദേവപ്രസാദഃ
സാരം :-
വ്യാഴം അനിഷ്ടഭാവത്തില്‍ നിന്നാല്‍ കര്‍ണ്ണരോഗവും പുത്രന് രോഗവും ബ്രാഹ്മണരുടേയും ദേവന്മാരുടേയും കോപവും അസജ്ജനങ്ങളുമായി വിരോധവും ഉണ്ടാകും.
വ്യാഴം ഇഷ്ടഭാവത്തില്‍ നിന്നാല്‍ ബുദ്ധിയുടെ സദ്‌ഗുണങ്ങള്‍ വര്‍ദ്ധിച്ചുവരികയും യാഗകര്‍മ്മമനുഷ്ടിച്ചും വേദമന്ത്രം ജപിച്ചും ധനം സമ്പാദിക്കുകയും രാജാക്കന്മാരില്‍ നിന്നും ശമ്പളമോ സമ്മാനമോ വാങ്ങിക്കയും ബന്ധുപ്രാപ്തിവരികയും സ്വര്‍ണ്ണം കുതിര ആന ഇവയെ ലഭിക്കുന്നതിനു സംഗതിയാകുകയും ബ്രാഹ്മണസന്തോഷത്തിനും ദേവന്മാരുടെ അനുഗ്രഹത്തിനും ഇടയാവുകയും ചെയ്യും.