പാപേധര്‍മ്മ സ്ഥിതേസ്യാദ് ഗുരുജനപിതൃപൗത്രാദിരുഗ്ഭാഗ്യഹാനിര്‍-
വേദ്യാ ധര്‍മ്മേശ്വരാനുഗ്രഹസുകൃതതപോഹാനയോ നിഷ്കൃപത്വം
സൗമ്യേ ധര്‍മ്മസ്ഥിതേ സ്യാദ്ഗുരുപിതൃമനസശ്ചെശ്വരാണാം പ്രസാദോ
വൃദ്ധിര്‍ഭാഗ്യസ്യ ധര്‍മ്മസ്യ ച ശുഭതപസാമാര്‍ദ്രതാപൗത്രസൗഖ്യം
സാരം :-
ഒന്‍പതാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ഗുരുക്കന്മാര്‍ക്കും പിതാവിനും മക്കളുടെ മക്കള്‍ക്കും മറ്റും രോഗവും ഭാഗ്യമില്ലാതാവുകയും ധര്‍മ്മ കര്‍മ്മങ്ങള്‍ക്കും ഈശ്വരാനുഗ്രഹങ്ങള്‍ക്കും ഹാനി വരുകയും പുണ്യങ്ങള്‍ക്കും വ്രതാദികളായ നിഷ്ഠകള്‍ക്കും ദോഷം സംഭവിക്കുകയും കൃപയില്ലാതാവുകയും മറ്റും ഫലം.
ശുഭഗ്രഹം ഒന്‍പതാംഭാവത്തില്‍ നിന്നാല്‍ ഗുരുപ്രീതി പിതൃസന്തോഷം മനസ്സന്തുഷ്ടി ദൈവാനുകൂല്യം ഭാഗ്യോദയം വളരെ ധര്‍മ്മകൃത്യങ്ങള്‍ പുണ്യാഭിവൃദ്ധി വ്രതാദികളായ സല്‍കര്‍മ്മാനുഷ്ടാനം മനസ്സിന് വളരെ ദയവ് പൗത്രന്മാര്‍ കാരണം സുഖവും താന്‍ നിമിത്തം അവര്‍ക്ക് സൗഖ്യവും ഫലമാകുന്നു.