ലഗ്നം വാ ഫലദാതൃഗേഹമഥവാ തസ്യോച്ചഭം വാ യദാ
യായാദിന്ദുരിനോƒഥവാഥ ഫലദോ വാച്യം തദാ തല്‍ഫലം
ഭൂതേ വാ സമയേ ഭവിഷ്യതി യതാ ലഗ്നസ്യപാപാന്വയ
സ്തല്ക്കാലേ ശുഭമാദിശേഛ്ശുഭ സമായോഗേ ശുഭം പൃച്ഛതാം.
സാരം :-
ആദിത്യനോ ചന്ദ്രനോ ഫലദാതാവായ ഗ്രഹമോ ലഗ്നരാശിയിലോ ഫലദാതാവായ ഗ്രഹത്തിന്‍റെ രാശികളിലോ അല്ലെങ്കില്‍ ആ ഗ്രഹത്തിന്‍റെ ഉച്ചരാശികളിലോ ചാരവശാല്‍ വരുന്ന കാലം ഫലപ്രാപ്തിയുണ്ടാകുമെന്നു പറയണം. ലഗ്നത്തില്‍ അടുത്തകാലം പാപഗ്രഹയോഗം വരുമെങ്കില്‍ ആ കാലം ദുഃഖാദ്യനിഷ്ടങ്ങളുണ്ടാകുമെന്നും ശുഭഗ്രഹയോഗം വരുമ്പോള്‍ ശുഭപ്രാപ്തിയുണ്ടാകുമെന്നും പറയണം. ഇതുപോലെ കഴിഞ്ഞകാലത്ത് എപ്പോള്‍ ലഗ്നത്തില്‍ പാപഗ്രഹയോഗമുണ്ടായോ അപ്പോള്‍ അശുഭാവസ്ഥയുണ്ടായിട്ടുണ്ടെന്നും എപ്പോള്‍ ശുഭഗ്രഹയോഗമുണ്ടായോ അപ്പോള്‍ ശുഭാവസ്ഥയുണ്ടായിട്ടുണ്ടെന്നും പറയണം. ശുഭാശുഭങ്ങള്‍ ഇന്നിന്നവയാണെന്ന് ആ ശുഭഗ്രഹങ്ങളുടേയും പാപഗ്രഹങ്ങളുടെയും കാരകത്വം കൊണ്ടും മറ്റും ചിന്തിച്ചുകൊള്ളണം.