ലഗ്നാദിഗതാ വപുരദ്യുപചയഹാനീഃ ശുഭാശുഭാഃ കുര്യുഃ
വിപരീതം ഷഷ്ടമൃതിദ്വാദശഗാഃ കഥിതമിതി ഹി സത്യേന
സാരം :-
ലഗ്നാദികളായ ഭാവങ്ങളില്‍ വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ശരീരം ധനം മുതലായ ഭാവപദാര്‍ത്ഥങ്ങള്‍ക്ക് അഭിവൃദ്ധിയേയും പാപഗ്രഹങ്ങള്‍ നിന്നാല്‍ നാശത്തെയും പറയണം.
ആറാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ആ ഭാവപദാര്‍ത്ഥങ്ങളായ രോഗം ശത്രു മുതലായവയ്ക്ക് നാശവും പാപഗ്രഹങ്ങള്‍ നിന്നാല്‍ അവയ്ക്ക് അഭിവൃദ്ധിയും പറയണം.
ഇതുപോലെ അഷ്ടമത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ആയുസ്സ് മുതലായ ഭാവഫലങ്ങള്‍ക്ക് ഹാനിയും ശുഭഗ്രഹങ്ങള്‍ നിന്നാല്‍ വൃദ്ധിയും പറയണം.
പന്ത്രണ്ടില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദുര്‍വ്യയം മുതലായ ഭാവഫലങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടെന്നും ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ദുര്‍വ്യയാദികള്‍ ഉണ്ടാകുകയിലെന്നും പറയണം.