പ്രദ്വേഷഃ സോദരാദ്യൈഃക്ഷിതികനകവിനാശോƒഗ്നി ചോരാരിഭീതിഃ
സേനാനീരക്തകോപജ്വരനയനരുജാപാത്രശാസ്ത്രാംഗഭംഗാഃ
ഭൗമേƒനിഷ്ടസ്ഥിതേƒസ്മിന്‍ പുനരിതരഗതേഭൂമിഹേമായുധാപ്തിഃ
സേനാനീതുഷ്ടതാ സ്യാദ്ധനമരിവധതോ ഭ്രാതൃതോ ഭ്രൂപതേശ്ച.
ചൊവ്വാ അനിഷ്ടഭാവത്തില്‍ നിന്നാല്‍ സഹോദരങ്ങളോടും സഹായജനങ്ങളോടും കലഹവും ഭൂമി സ്വര്‍ണ്ണം ഇവകളുടെ നാശവും അഗ്നിഭയവും കള്ളന്മാരില്‍ നിന്ന് നഷ്ടവും ശത്രുക്കളില്‍ നിന്ന് ഉപദ്രവവും സുബ്രഹ്മണ്യകോപവും രക്തംദുഷിക്ക നിമിത്തമുള്ള വ്യാധികളും ജ്വരവും കണ്ണില്‍ ദീനവും പാത്രങ്ങള്‍ നശിക്കുക ശസ്ത്രംകൊണ്ട് മുറിവേല്‍ക്കുക മുതലായവയും ഫലമാകുന്നു.
ചൊവ്വ ഇഷ്ടഭാവത്തില്‍ നിന്നാല്‍ ഭൂമിലാഭവും സ്വര്‍ണ്ണലാഭവും ആയുധലാഭവും സുബ്രഹ്മണ്യപ്രസാദവും ശത്രുക്കളുടെ വധം നിമിത്തം സഹോദരന്മാരില്‍ നിന്നും രാജാവില്‍ നിന്നും ധനാദികളുടെ ലാഭവും ഫലമാകുന്നു.