മന്ദോദിതം സ്വാശ്രിതഭേശ്വരോക്തം
സ്വോക്തഞ്ച രാഹോരഥ ഭൂമിജോക്തം
സ്വോക്തം നിജാധിഷ്ഠിതരാശിപോക്തം
കേതോശ്ച വാച്യം ത്രിതയം ഫലാനാം.
സാരം :-
രാഹുവിന് ശനിക്ക് പറഞ്ഞ ഫലങ്ങളും താന്‍ ഏതു രാശിയില്‍ നില്‍ക്കുന്നുവോ ആ രാശി നാഥന്‍റെഫലങ്ങളും തനിക്കു (രാഹുവിന്) പറഞ്ഞിട്ടുള്ള ഫലങ്ങളും പറയണം. ഇങ്ങിനെതന്നെ കേതുവിനു ചൊവ്വായുടെ ഫലങ്ങളും, കേതു നില്‍ക്കുന്ന രാശി നാഥന്‍റെ ഫലങ്ങളും കേതുവിനു തന്നെ പറഞ്ഞിട്ടുള്ള ഫലങ്ങളും പറയണം.
രാഹു കേതുക്കള്‍ക്ക് ഉച്ചം സ്വക്ഷേത്രം മുതലായ ബന്ധമില്ലല്ലോ. എങ്കിലും പരാശരഹോരയില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു.
രാഹോസ്തു വൃഷഭഃ കേതോര്‍വൃശ്ചികം തുംഗസംജ്ഞകം
മൂലത്രികോണം കര്‍ക്കീ ച യുഗ്മചാപം തഥൈവ ച.
കന്യാ ച സ്വഗൃഹം പ്രോക്തം സ്വഗൃഹം സ്മൃതം
ഈ വചനം അനുസരിച്ച് രാഹു കേതുക്കളുടെ ബലാബലങ്ങള്‍ നിശ്ചയിക്കാവുന്നതാണ്.
കൂടാതെ,
നീലദ്യുതിര്‍ ദീര്‍ഘതനുഃ കുവര്‍ണ്ണോ
വാമീ സപാഷണ്ഡമദസ്സഹിക്കഃ
അസത്യവാദീ കപടീ ച രാഹുഃ
കുഷ്ഠീപദാന്‍ നിന്ദതി ബുദ്ധിഹീനഃ
രക്തോഗ്രദൃഷ്ടിര്‍വൃഷവാനുദഗ്ര-
ദേഹസ്സശാസ്ത്രഃപതിതസ്തു കേതുഃ
ധൂമ്രദ്യുതിര്‍ധൂമമയേവ നിത്യം
വ്രണാങ്കിതാംഗഞ്ച കൃശാനുസംസഃ
ഈ വചനങ്ങള്‍ കൊണ്ട് രാഹുകേതുക്കളുടെ സ്വരൂപവൃത്തികളും,
സീസഞ്ചജീര്‍ണ്ണവസനംതമസസ്തു കേതോര്‍-
മൃത്ഭാജനം വിവിധചിത്രപടം പ്രദിഷ്ടം
ഈ വചനം കൊണ്ട് ലോഹാദികളായ പാത്രഭേദങ്ങളും വസ്ത്രഭേദവും
മിത്രാണി വില്‍ശനിസിതാസ്തമസോ ദ്വയോസ്തു
ഭൗമസ്സമോ നിഗദിതോ രിപവശ്ച ശേഷാഃ
എന്ന ഭാഗം കൊണ്ട് രാഹു കേതുക്കളുടെ ബന്ധുമിത്രത്വവും ഗ്രാഹ്യമാകുന്നു.