ഫലാപ്തിഃ കഥ്യതേ യേന തസ്യ കാലോƒയനാദികഃ
തല്‍ഭുക്താംശക സംഖ്യാഘ്നസ്തല്‍സിദ്ധൗ സമുദീര്യതാം.
സാരം :-
ഭാവലാഭം സിദ്ധിക്കുമെന്നോ അഥവാ നശിക്കുമെന്നോ പറഞ്ഞത് ഏതൊരു ഗ്രഹത്തെ ആസ്പദമാക്കിയാണോ ആ ഗ്രഹത്തിന്‍റെ "അയനക്ഷണവാസരര്‍ത്തവോ" എന്ന വചനപ്രകാരമുള്ള കാലത്തെ ആ ഗ്രഹം ഭുജിച്ചിട്ടുള്ള അംശക സംഖ്യകൊണ്ട് പെരുക്കിയാല്‍ കാലം എത്രമാത്രം കിട്ടുമോ അത്രയും കാലം വേണ്ടിവരും മേല്‍പറഞ്ഞ ഭാവത്തിന്‍റെ ലാഭനാശങ്ങള്‍ക്ക് എന്നറിഞ്ഞ് വഴിപോലെ പറയേണ്ടതാണ്.
അതായത് വ്യാഴത്തെകൊണ്ട് ഒരു ധനലാഭയോഗം പറഞ്ഞു എന്ന് വിചാരിക്കുക. ആ വ്യാഴത്തിന് അഞ്ചംശകം തികഞ്ഞിട്ടുണ്ടെന്ന് കരുതുക. അപ്പോള്‍ വ്യാഴത്തിന് അയനാദി ക്രമേണ സിദ്ധിക്കുന്ന കാലം ഒരുമാസമാണല്ലോ. ഇതിനെ അംശകസംഖ്യയായ അഞ്ചു കൊണ്ട് പെരുക്കുമ്പോള്‍ അഞ്ചു മാസമാകും. ഈ കാലമാണ് മേല്‍പറഞ്ഞ ധനലാഭത്തിന്‍റെ അവസരമെന്നറിയണം. ഇങ്ങിനെ മറ്റു സ്ഥലങ്ങളിലും വിചാരിച്ചുകൊള്ളുക.